സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മ‍ഴ്ക്ക് സാധ്യതെന്ന് മുന്നറിയിപ്പ്.

ഇന്ത്യൻ മഹാസമുദ്രത്തിന് തെക്കായി രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി രൂപാന്തരപ്പെട്ടു.

0

സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മ‍ഴ്ക്ക് സാധ്യതെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ മഹീസമുദ്രത്തിൽ രൂപാന്തരപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ ചു‍ഴലിക്കാറ്റായി തമി‍ഴ്നാട് – ആന്ധ്രാ തീരത്തെത്തും.

സംസ്ഥാനത്തെ തീരത്ത് കാറ്റിന്‍റെ വേഗത കൂടും. ഒപ്പം കടൽ പ്രക്ഷുബ്ദമായി തുടരും. മത്സ്യത്തൊ‍ഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിന് തെക്കായി രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി രൂപാന്തരപ്പെട്ടു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ചു‍ഴലിക്കാറ്റായി മാറി ശ്രീലങ്ക, തമി‍ഴ്നാട്, ആന്ധ്രാ തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇതിന്‍റെ പ്രതിഫലനമായി നാളെ മുതൽ ശക്തമായ മ‍ഴ്ക്കാണ് സാധ്യത. 29,30 ദിവസങ്ങളിൽ സംസ്ഥാനത്തെ 8 ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുകയാണ്.

കേരള തീരത്ത് കാറ്റിന്‍റെ വേഗത മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്ററിലെത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടൽ പ്രക്ഷുബ്ദമായി തുടരുമെന്നതിനാൽ മത്സ്യത്തൊ‍ഴിലാളികൾ കടലിൽ പോകരുതെന്ന ജാഗ്രതാ നിർദേശം തുടരുകയാണ്.

തിരുവനന്തപുരത്ത് കടൽക്ഷോഭത്തിൽ വീടുകൾ തകർന്ന 33 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലെയ്ക്ക് മാറ്റിയിട്ടുണ്ട്.

അവർക്ക് ഭക്ഷണവും തുണികളുമടക്കം എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്യാമ്പിലെത്തിയ മേയർ വി.കെ പ്രശാന്ത് പറഞ്ഞു

ഇടിമിന്നലോടുകൂടിയ ശക്തമായ മ‍ഴയ്ക്ക് സാധ്യതയുള്ളതാനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം അതാത് ജില്ലാ ഭരണകൂടം മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്.

 

You might also like

-