സംസ്ഥാനത്ത് കനത്ത മഴ തുടരും , 8 ജില്ലകളിൽ അവധി , ജൂലൈ 19 ഓടെ പുതിയ ന്യൂന മർദ്ധം രൂപപ്പെടും

ഈ മാസം 19ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും എന്ന് റവന്യു മന്ത്രി കെ രാജൻ. അത് ഇടുക്കിയിൽ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുമെന്നും ഓഗസ്റ്റ് 3 വരെ മഴ ഏറ്റക്കുറച്ചിലുകളോടെ തുടരുമെന്നും മന്ത്രി പറ‍ഞ്ഞു

0

തിരുവനന്തപുരം | കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം ജൂലൈ 19 ഓടെ രൂപപ്പെടാൻ സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏട്ട് ജില്ലകളില്‍ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് അവധി. ഇന്നും കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്.

ഈ മാസം 19ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും എന്ന് റവന്യു മന്ത്രി കെ രാജൻ. അത് ഇടുക്കിയിൽ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുമെന്നും ഓഗസ്റ്റ് 3 വരെ മഴ ഏറ്റക്കുറച്ചിലുകളോടെ തുടരുമെന്നും മന്ത്രി പറ‍ഞ്ഞു. രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി നിർദേശം നൽ‌കി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവക്ക് സാധ്യത കൂടുന്നുണ്ടെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.മുന്നറിയിപ്പ് വരുന്നതിന് അനുസരിച്ച് ക്യാമ്പുകൾ ഒരുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കാസർകോട് , കണ്ണൂർ ജില്ലകളിൽ പുതിയ ഹോട്ട് സ്പോട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. പാലക്കാട് , മലപ്പുറം , വയനാട്, തൃശൂർ ജില്ലകളിൽ അപകട സാധ്യതയുള്ള പുതിയ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മണ്ണെടുപ്പ് നടക്കുന്ന സ്ഥലങ്ങളും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളുമാണ് ഏറെയുമെന്ന് മന്ത്രി പറഞ്ഞു.

You might also like

-