ALERT,,,.ന്യൂനമര്‍ദം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിങ്കളാഴ്ച തൃശൂർ ജില്ലയിലും ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ജില്കളില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട് തൃശൂര്‍ ജില്ലയിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം :അറബിക്കടലില്‍ കേരള- കര്‍ണാടക തീരത്തോട് ചേര്‍ന്ന് ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. . മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള-കർണാടക തീരത്തോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച തൃശൂർ ജില്ലയിലും ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ജില്കളില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട് തൃശൂര്‍ ജില്ലയിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയസാധ്യത പ്രദേശങ്ങളില്‍ കഴിയുന്നവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണം. ബീച്ചുകളിലേക്ക് വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക, പുഴകളിലും ചാലുകളിലും ഇറങ്ങാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ന്യൂനമര്‍ദ്ദ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്