പാലക്കാട്ടെ കനത്ത പരാജയം സുരേന്ദ്രനെതിരെ ബി ജെ പി യിൽ പടയൊരുക്കം

കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തക്കാൻ സുരേന്ദ്ര വിരുദ്ധ പക്ഷം നീക്കം ആരംഭിച്ചിട്ടുണ്ട് . ബി ജെ പിയുടെ ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്

തിരുവനന്തപുരം | പാലക്കാട്ടെ കനത്ത പരാജയം സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറിയിൽ എത്തിച്ചിരിക്കുകയാണ് . സംസ്ഥാന അധ്യക്ഷൻ നേരിട്ട് നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നത് ചർച്ചയാക്കുകയാണ് നേതാക്കൾ .കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തക്കാൻ സുരേന്ദ്ര വിരുദ്ധ പക്ഷം നീക്കം ആരംഭിച്ചിട്ടുണ്ട് . ബി ജെ പിയുടെ ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ക്കൾ.
ഉപതെര‍ഞ്ഞെടുപ്പിൽ പാലക്കാടും വയനാടും യുഡിഎഫിന്റെ തിളക്കമാർന്ന വിജയം യുഡിന്റെ തിരിച്ചുവരവ് സാധ്യത കൂടിയിരിക്കുകയാണ് . സംസ്ഥാനത്ത് പാർട്ടി ഏറ്റവും പ്രതീക്ഷ വെച്ച മികച്ച സംഘടനാ സംവിധാനമുള്ള പാലക്കാടാണ് തോറ്റത്. തദ്ദേശ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കയ്യിലുള്ള പാലക്കാട് നഗരസഭയിൽ പോലും കടുത്ത നിരാശയാണുണ്ടായത്.സ്ഥാനാര്‍ത്ഥി നിര്‍ണം മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ സന്ദീപ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത് വരെ ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിമര്‍ശനം.പാലക്കാട് സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ നേതൃത്വത്തിന് വീഴ്ചപറ്റിയെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സന്ദീപ് വാര്യരെ അപമാനിച്ച് ഇറക്കിവിട്ടതിന് പിന്നിലും ഔദ്യോഗിക പക്ഷത്തിന്റെ കടുംപിടുത്തമാണെന്നും വിമര്‍ശനമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ സംസ്ഥാന പ്രസിഡന്റിന് സാധിച്ചില്ലെന്നും വിമര്‍ശനമുണ്ട്.

പാലക്കാട് മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും ശരിക്കും തോറ്റത് സുരേന്ദ്രൻ എന്ന് പാർട്ടിയിലെ വിമർശകർ പറയുന്നു . മണ്ഡലത്തിൽ ക്യാമ്പ് ചെയത് സുരേന്ദ്രൻ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളി. കഴിഞ്ഞ തവണത്തെക്കാൾ പതിനായിരം വോട്ടാണ് ഇത്തവണ ബിജെപിക്ക് കുറഞ്ഞത്. സുരേന്ദ്രൻ വളരെ കുറച്ച് മാത്രം പോയ ചേലക്കരയിൽ പാർട്ടിക്ക് കൂടിയത് 9000 ത്തിലേറെ വോട്ടുകൾ. കണ്ണായ പാലക്കാടൻ കോട്ടയിലെ എൻ ഡി എ സഥാനാർത്ഥിയുടെ തോൽവി സുരേന്ദ്രന്റെ തൻ പ്രമാണിത്തംകൊണ്ട് സൃഷ്ടിക്കപെട്ടതാണെന് എതിർപക്ഷം ആരോപിക്കുന്നത്.തിരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ അടിയന്തിര കോര്‍ കമ്മിറ്റി വിളിച്ച് ചേര്‍ക്കണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും മുന്‍ മന്ത്രി രാജീവ് ചന്ദ്രശേഖറിനും കടുത്ത അതൃപ്തിയുണ്ട്.

You might also like

-