കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് കനത്ത തിരിച്ചടി,സമന്‍സുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

മസാലബോണ്ട് സംബന്ധിച്ച് റോവിങ് എൻക്വയറി നടത്താനാകില്ലെന്ന് കോടതി വ്യക്താക്കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി അയച്ച സമന്‍സുകള്‍ എല്ലാം പിൻവലിക്കുന്നുവെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ അന്വേഷണം പൂര്‍ണമായും നിര്‍ത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു

0

കൊച്ചി|കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് കനത്ത തിരിച്ചടി. ബോണ്ടുകളിറക്കിയതില്‍ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തില്‍ ഇഡി അയച്ച സമന്‍സുകള്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഇഡി സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണം.

മസാലബോണ്ട് സംബന്ധിച്ച് റോവിങ് എൻക്വയറി നടത്താനാകില്ലെന്ന് കോടതി വ്യക്താക്കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി അയച്ച സമന്‍സുകള്‍ എല്ലാം പിൻവലിക്കുന്നുവെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ അന്വേഷണം പൂര്‍ണമായും നിര്‍ത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു.കേസുമായി ബന്ധപ്പെട്ട് തെളിവുകളില്ലെന്നും തെളിവുകളുണ്ടോയെന്ന് അന്വേഷണം നടത്താനാവില്ലെന്നും നിരീക്ഷിച്ച കോടതി തെളിവുകളുണ്ടെങ്കിൽ അന്വേഷണം ആകാമെന്നും വ്യക്തമാക്കി.

കിഫ്ബി മസാലബോണ്ടുകളിലെ നിയമ ലംഘനം അന്വേഷിക്കാനെന്ന പേരിൽ ഇഡി തുടരെ സമൻസുകൾ നൽകുന്നത് ചോദ്യം ചെയ്താണ് തോമസ് ഐസക്കും കിഫ്ബി സിഇഒ ഒ കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരും കോടതിയെ സമീപിച്ചത്.

അതേസമയം മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനും കിഫ്ബി ഉദ്യോ​ഗസ്ഥർക്കും പുതിയ സമൻസ് നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഒന്നരവർഷം മുമ്പ് അയച്ച സമൻസ് ആണ് നിലവിൽ പിൻവലിച്ചതെന്നും അന്വേഷണം തുടരുന്നതിൽ തടസ്സമില്ലെന്നും ഇഡി അറിയിച്ചു.മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനും കിഫ്‌ബി ഉദ്യോഗസ്ഥർക്കും എതിരായ മുഴുവൻ സമൻസുകളും പിൻവലിച്ചതായി ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. വ്യക്തിഗത വിവരങ്ങളാണ് സമസിലൂടെ ആവശ്യപ്പെട്ടതൊന്നും നിയമവിരുദ്ധമായ സമൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു തോമസ് ഐസക്കും കിഫ്‌ബി ഉദ്യോഗസ്ഥരും നൽകിയ ഹർജിയിലാണ് നടപടി. സമൻസ് പിൻവലിച്ച സാഹചര്യത്തിൽ ഹർജി ഹൈക്കോടതി തീർപ്പാക്കി. എന്നാൽ മസാല ബോണ്ട് കേസിൽ ഇഡി യ്ക്ക് നിയമപരമായ നടപടികൾ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

You might also like

-