ഹൃദയ ശസ്ത്രക്രിയ; കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരം

അമിതമായ പുകവലിയും അധ്വാനവും അമിതവണ്ണവുമാണ് 36കാരനായ കിം ജോങ് ഉന്നിന് ഹൃദയ സംബന്ധമായ അസുഖമുണ്ടായതെന്നാണ്ദക്ഷിണകൊറിയ ആസ്ഥാനമായുള്ള ഡെയ്‌ലി എന്‍.കെ റിപ്പോര്‍ട്ടു ചെയ്യുന്നത്.

0

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. സി.എന്‍.എന്‍ അടക്കമുള്ള മാധ്യമങ്ങളാണ് അമേരിക്കന്‍ സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവന്നെന്നും ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്നുമാണ് സൂചനകള്‍.

ഉത്തരകൊറിയന്‍ രാഷ്ട്രപിതാവും കിമ്മിന്റെ അപ്പൂപ്പനുമായ കിം ഇല്‍ സുങിന്റെ ജന്മദിന ആഘോഷങ്ങളില്‍ കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങളുയര്‍ന്നത്. ഏപ്രില്‍ 11നായിരുന്നു കിം ജോങ് ഉന്നിനെ അവസാനമായി പൊതുവേദിയില്‍ കണ്ടത്.


അമിതമായ പുകവലിയും അധ്വാനവും അമിതവണ്ണവുമാണ് 36കാരനായ കിം ജോങ് ഉന്നിന് ഹൃദയ സംബന്ധമായ അസുഖമുണ്ടായതെന്നാണ്ദക്ഷിണകൊറിയ ആസ്ഥാനമായുള്ള ഡെയ്‌ലി എന്‍.കെ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഏപ്രില്‍ 12ന് ഉത്തരകൊറിയന്‍ ഭരണാധികാരിക്ക് ഹൃദയശസ്ത്രക്രിയ നടന്നുവെന്നും ഉത്തരകൊറിയന്‍ വാര്‍ത്തകളില്‍ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുന്ന ഡെയ്‌ലി എന്‍.കെ റിപ്പോര്‍ട്ടു ചെയ്തു. ശസ്ത്രക്രിയക്കുശേഷം ഡോക്ടര്‍മാരുടെ സംഘം ഏപ്രില്‍ 17ന് തിരിച്ചുപോയെന്നും ഹ്യാങ്‌സന്‍ കൗണ്ടിയിലെ ഒരു വില്ലയിലാണ് കിം ജോങ് ഉന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രപിതാവായ കിം ഇല്‍ സുങിന്റെ ജന്മദിനമാണ് ഉത്തരകൊറിയയിലെ ഏറ്റവും വലിയ ആഘോഷം. 2008ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന കിം ജോങ് ഇല്‍ രാഷ്ട്രപിതാവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല. പിന്നീട് മസ്തിഷ്‌കാഘാതം വന്നതുമൂലമാണ് കിം

You might also like

-