സമൂഹ വ്യാപനം സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി
മരിച്ച അബ്ദുല്‍ അസീസിന് എവിടെ നിന്നാണ് രോഗം വന്നതെന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണെ
തിരുവനന്തപുരം: പോത്തന്‍കോട് സമൂഹ വ്യാപനം സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗം ബാധിച്ച് മരിച്ച അബ്ദുല്‍ അസീസിന് എവിടെ നിന്നാണ് രോഗം വന്നതെന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.കേരളത്തിലെ റാപ്പിഡ് ടെസ്റ്റ് തുടങ്ങിയിട്ടില്ല. കിറ്റുകള്‍ എത്തുന്നത് അനുസരിച്ച് ഇത് ആരംഭിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും കെ.കെ ശൈലജ പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം കേരളത്തില്‍ അനുഭവപ്പെടുന്നുണ്ടെന്നുണ്ടെങ്കിലും ഇപ്പോള്‍ ആവശ്യത്തിനുള്ള ഉപകരണങ്ങളുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.