രാജ്യത്തെ സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി.

മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സ്മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവരുടെ സഞ്ചാരം വിലക്കരുതെന്നും നിര്‍ദേശമുണ്ട്.അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ഇത് ബാധകമാണ്. നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

0

ഡൽഹി :മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ സഞ്ചാരം വിലക്കരുതെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. അതിഥി തൊഴിലാളികള്‍ റോഡുകളിലൂടെയും റെയില്‍വേ ട്രാക്കുകളിലൂടെയും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശമുണ്ട്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും ആരോഗ്യവകുപ്പ് സെക്രട്ടറിമാരുമായും ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയിരുന്നു.ഇതിന്റെ ഭാഗമായാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇത് പ്രകാരം സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും തുറന്ന് പ്രവര്‍ത്തിക്കാം.ആശുപത്രികളിലെ തിരക്ക് കുറയ്ക്കാന്‍ സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും സഹായകമാണ്. അതിനാല്‍ ഇവ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങള്‍ ഉണ്ടാകരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചു.

മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സ്മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവരുടെ സഞ്ചാരം വിലക്കരുതെന്നും നിര്‍ദേശമുണ്ട്.അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ഇത് ബാധകമാണ്. നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. ഇത് കൂടാതെ അതിഥി തൊഴിലാളികള്‍ റോഡുകളിലൂടെയും റെയില്‍വേ ട്രാക്കുകളിലൂടെയും സ്വന്തം നാടുകളിലേക്ക് പോകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് കാണിച്ച് സംസ്ഥാനങ്ങള്‍ക്ക് മറ്റൊരു കത്തും അയച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക് ട്രെയിനുകളും, ബസുകളും അനുവദിച്ച സാഹചര്യത്തില്‍ ഇത്തരം യാത്രകള്‍ അനുവദിക്കരുത്. ഇങ്ങനെ യാത്ര ചെയ്യുന്നവരെ കണ്ടെത്തിയാല്‍ ഭക്ഷണവും താമസവും നല്‍കി, കൗണ്‌സിലിംഗ് നടത്തി ശ്രമിക് ട്രെയിനുകളില്‍ നാട്ടിലേക്ക് അയക്കാന്‍ സൗകര്യം ഒരുക്കണമെന്നും കത്തില്‍ പറയുന്നു.അതിഥി തൊഴിലാളികള്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുകയും ഔറംഗാബാദ് സംഭവത്തിന്റെയും പശ്ചാത്തലത്തിലാണ് നിര്‍ദേശം.

You might also like

-