ആരോഗ്യ മേഖലക്കായി 64,180 കോടി വാക്സിനേഷൻ പദ്ധതിക്കായി 35,000 കോടി

വാക്സിനേഷൻ പദ്ധതിക്കായി 35,000 കോടി രൂപ നൽകി. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കും. 2

0

https://t.co/FX7Xx2x0fe?amp=1

ഡൽഹി :ആരോഗ്യ മേഖലക്കായി 64,180 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 137 ശതമാനം വര്‍ധനവുണ്ടായി. പശ്ചാത്തല മേഖലാ വികസനത്തിന് 20,000 കോടിയും ബജറ്റില്‍ വകയിരുത്തി. 2.217 കോടി രൂപയാണ് വായു മലിനീകരണം മാറ്റിവച്ചിരിക്കുന്നത്.വാക്സിനേഷൻ പദ്ധതിക്കായി 35,000 കോടി രൂപ നൽകി. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കും. 2022 മാർച്ചിനുള്ളിൽ 8000 കിലോമീറ്റ൪ റോഡുകൾ വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു
രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ പദ്ധതിക്കായി 35,000 കോടി അനുവദിച്ചു. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കും. ഇന്ത്യയുയുടെ വാക്സിനേഷന്‍ പദ്ധതി ലോകത്തിന് മാതൃകയാണ്. രണ്ട് വാക്സിൻ കൂടി ഉടൻ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും നിർമല സീതാരാമൻ പറഞ്ഞു.കോവിഡ് മറികടക്കാന്‍ 30 ലക്ഷം കോടി രൂപയുടെ പദ്ധതി നേരത്തെ പ്രഖ്യാപിച്ചു. കോവിഡ് സമയത്തെ പ്രതിസന്ധി മറികടക്കാന്‍ ജിഡിപിയുടെ 13 ശതമാനം ഇതുവരെ ഉപയോഗിച്ചു.

 

You might also like

-