എല്ലാ ജനങ്ങൾക്കും വാക്സിൻ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ.

വാക്സിൻ ലഭ്യമാകുന്നതോടെ ഒരുകോടിയോളം വരുന്ന ആരോ​ഗ്യ പ്രവർത്തകർ, പൊലീസ്, സൈനികർ, അൻപത് വയസിന് മുകളിലുള്ളവർ, അൻപത് വയസിൽ താഴെയുള്ള മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളുള്ളവർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുകയുള്ളു

0

ഡൽഹി :ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വാക്സിൻ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ. വാർത്താ സമ്മേളനത്തിനിടെയാണ് രാജേഷ് ഭൂഷൻ ഇക്കാര്യം പറഞ്ഞത്.

I just want to make this clear that the govt has never spoken about vaccinating the entire country. It’s important that we discuss such scientific issues, based on factual information only: Health Secretary on being asked how much time it will take to vaccinate the entire country

Image

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പ്രായമായവര്‍ക്കും മറ്റ് അസുഖങ്ങളുള്ളവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക എന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനകം കോവിഡ് ഭേദമായവര്‍ക്ക് വാക്സിന്‍ നല്‍കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു.വാക്സിൻ ലഭ്യമാകുന്നതോടെ ഒരുകോടിയോളം വരുന്ന ആരോ​ഗ്യ പ്രവർത്തകർ, പൊലീസ്, സൈനികർ, അൻപത് വയസിന് മുകളിലുള്ളവർ, അൻപത് വയസിൽ താഴെയുള്ള മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളുള്ളവർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുകയുള്ളു. . ഒരുകൂട്ടം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും രാജേഷ് പറഞ്ഞു.
You might also like

-