അയാളെ കയ്യും കാലും കെട്ടി കടുവ കൂട്ടിൽ ഇടണം. എന്നാലേ പ്രാണഭയം മനസിലാകൂ. പശ്ചിമഘട്ടം കത്തിച്ച് ചാരമാക്കുന്നതിലേക്ക് ഇവിടുത്തെ ജനങ്ങളെ എത്തിക്കരുത്. ചൂട്ടുകറ്റയുമായി കോൺഗ്രസ് വരും,” വനംമന്ത്രി എ.കെ. ശശീന്ദ്രനെ കയ്യും കാലും കെട്ടി കടുവ കൂട്ടിൽ ഇടണമെന്ന് വി.എസ്. ജോയ്
"അയാളെ കയ്യും കാലും കെട്ടി കടുവ കൂട്ടിൽ ഇടണം. എന്നാലേ പ്രാണഭയം മനസിലാകൂ. പശ്ചിമഘട്ടം കത്തിച്ച് ചാരമാക്കുന്നതിലേക്ക് ഇവിടുത്തെ ജനങ്ങളെ എത്തിക്കരുത്. ചൂട്ടുകറ്റയുമായി കോൺഗ്രസ് വരും," എന്നായിരുന്നു വി.എസ്. ജോയിയുടെ പ്രസ്താവന. മലപ്പുറം കാളികാവ് ഫോറസ്റ്റ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. ജോയ്
മലപ്പുറം | വനംമന്ത്രി എ.കെ. ശശീന്ദ്രനെ കയ്യും കാലും കെട്ടി കടുവ കൂട്ടിൽ ഇടണമെന്ന് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്. വനംമന്ത്രി കടൽ കിഴവൻ ആണെന്നും വി.എസ്. ജോയ് പരിഹസിച്ചു.”അയാളെ കയ്യും കാലും കെട്ടി കടുവ കൂട്ടിൽ ഇടണം. എന്നാലേ പ്രാണഭയം മനസിലാകൂ. പശ്ചിമഘട്ടം കത്തിച്ച് ചാരമാക്കുന്നതിലേക്ക് ഇവിടുത്തെ ജനങ്ങളെ എത്തിക്കരുത്. ചൂട്ടുകറ്റയുമായി കോൺഗ്രസ് വരും,” എന്നായിരുന്നു വി.എസ്. ജോയിയുടെ പ്രസ്താവന. മലപ്പുറം കാളികാവ് ഫോറസ്റ്റ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. ജോയ്. ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്.
കാളികാവിൽ റബർ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച കടുവയ്ക്കായുള്ള തെരച്ചിൽ വനം വകുപ്പ് ഊർജിതമാക്കിയിരിക്കുകയാണ്. കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ക്യാമറയിൽ ഇതുവരെ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്നും വനംവകുപ്പ് സിസിഎഫ് ടി. ഉമ അറിയിച്ചു. കടുവയ്ക്കായുള്ള പരിശോധന തുടരുകയാണ്. കടുവ ആക്രമിച്ച സ്ഥലത്തും, സമീപത്തെ അരുവിയ്ക്കടുത്തും കൂടുതൽ കൂടുകൾ സ്ഥാപിക്കും. ഡ്രോൺ പരിശോധന ഉച്ചയോടെ ആരംഭിക്കും. 20 പേരടങ്ങുന്ന മൂന്ന് സംഘങ്ങൾ തെരച്ചിലിനുണ്ടെന്നും ടി. ഉമ അറിയിച്ചു. കടുവ സാന്നിധ്യം ഉണ്ടെന്ന് സംശയിക്കുന്ന റാവുത്തൻ കാട്ടിൽ കൂടുതൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 70 അംഗം ആർആർടി സംഘം വനമേഖലയിൽ പ്രവേശിച്ച് കടുവയ്ക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
കാളികാവിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഗഫൂറിന്റെ കഴുത്തിൽ ആഴത്തിലുള്ള കടിയേറ്റു. ആഴത്തിലുള്ള മുറിവും രക്തം വാർന്നതും മരണകാരണമായി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തു. ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഗഫൂറിന്റെ പോസ്റ്റ്മോർട്ടം നടന്നത്.