തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയതിന് പിന്നില്‍ അഭിഭാഷകനെന്ന് മൊഴി.

അന്താരാഷ്ട്ര വിപണിയില്‍ 8 കോടിയലധികം രൂപ വിലയുണ്ട് പിടിച്ചെടുത്ത സ്വര്‍ണത്തിന്.

0

തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയതിന് പിന്നില്‍ അഭിഭാഷകനെന്ന് മൊഴി. ബിജു എന്ന അഭിഭാഷകന് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് പിടിയിലായ സുനില്‍ ഡി.ആര്‍.ഐക്ക് മൊഴി നല്‍കി.

ഇന്നലെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചെടുത്തത്. ഒമാന്‍ എയര്‍വേയ്സ് വിമാനത്തില്‍ രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തിരുവനന്തപുരം തിരുമല സ്വദേശി സുനിലും ഒപ്പമുണ്ടായിരുന്ന സ്ത്രീയുമാണ് പിടിയിലായത്. സ്ത്രീയുടെ പക്കലുണ്ടായിരുന്ന ഹാന്‍ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് അഭിഭാഷകന്‍ ബിജുവിന്‍റെ പങ്കിനെ കുറിച്ച് വിവരം ലഭിച്ചത്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനാണ് ബിജു. ഇയാളെ തേടി ഡി.ആര്‍.ഐ ഓഫീസിലെത്തിയെങ്കിലും കാണാനായില്ല. ബിജു ഒളിവിലാണെന്നാണ് വിവരം. അന്താരാഷ്ട്ര വിപണിയില്‍ 8 കോടിയലധികം രൂപ വിലയുണ്ട് പിടിച്ചെടുത്ത സ്വര്‍ണത്തിന്.

You might also like

-