ഭാവി വികസനത്തിന് ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷ കെ. എന്‍ ബാലഗോപാല്‍
2021-22 വർഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയുമായി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രി പ്രതികരിച്ചത്. കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
രാവിലെ ഒന്‍പത് മണിയോടെയാണ് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുക. കൊവിഡ് സാഹചര്യത്തില്‍ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് വളരെ പ്രതീക്ഷയോടെയാണ് വിവിധ മേഖലകള്‍ ഉറ്റുനോക്കുന്നത്. കൊവിഡ് പ്രതിരോധത്തിലും ദുരിതാശ്വാസത്തിലും ഊന്നിയാകും കെ. എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റെന്നാണ് കരുതുന്നത്. വരുമാന വര്‍ധനവിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. കൊവിഡ് വാക്‌സിന്‍ വാങ്ങാനാവശ്യമായ തുക വകയിരുത്തും. കടലാക്രമണം പ്രതിരോധിക്കാന്‍ സമഗ്ര പദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.