“അയാൾക്ക് എന്നാ സൂക്കേട് ആണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. എനിക്ക് മറുപടി പറയാൻ ശിവരാമൻ ആരാ? കെ.കെ ശിവരാമനെതിരെ മുൻ മന്ത്രി എം.എം മണി

എനിക്ക് മറുപടി പറയാൻ ശിവരാമൻ ആരാ? ഞാൻ ആരുടെയും മറുപടി പ്രതീക്ഷിക്കാത്ത മനുഷ്യനാണ്. മൂന്നാറിലെ കൈയേറ്റങ്ങളെക്കുറിച്ച് സംസാരിക്കാൻ തൊടുപുഴയിലുള്ള ശിവരാമന് യോഗ്യതയില്ല’

0

ഇടുക്കി |സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെതിരെ മുൻ മന്ത്രി എം.എം മണി. കൈയേറ്റത്തെ കുറിച്ച് പറയാൻ ശിവരാമന് യോഗ്യതയില്ല. തന്നെ തേജോവധം ചെയ്യാനാണ് ശിവരാമൻ ആവശ്യമില്ലാത്തത് പറയുന്നതെന്നും എം.എം മണി ആരോപിച്ചു. അതിനിടെ ശിവരാമന് പിന്തുണയുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി.‘അയാൾക്ക് എന്നാ സൂക്കേട് ആണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. എനിക്ക് മറുപടി പറയാൻ ശിവരാമൻ ആരാ? ഞാൻ ആരുടെയും മറുപടി പ്രതീക്ഷിക്കാത്ത മനുഷ്യനാണ്. മൂന്നാറിലെ കൈയേറ്റങ്ങളെക്കുറിച്ച് സംസാരിക്കാൻ തൊടുപുഴയിലുള്ള ശിവരാമന് യോഗ്യതയില്ല’ –’ബന്ധപെട്ടവരോട് പറഞ്ഞ് ശിവരാമൻ, റവന്യു വകുപ്പ് എന്നെ ഏൽപ്പിക്ക്, ഞാൻ ശരിയാക്കി തരാം’ എന്നാണ് എം.എം മണി പറഞ്ഞു.

മൂന്നാർ ദൗത്യവുമായി ബന്ധപെട്ട വിഷയത്തിൽ കെ കെ ശിവരാമന്റെ തുടർച്ചയായ ഫേസ്ബുക് പോസ്റ്റുകളോട് പ്രതികരിയ്ക്കുകയായിരുന്നു എം എം മണി. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ കെ മണിയും താനും ജനങ്ങൾക്ക് ഒപ്പമാണെന്നും എം എം മണി പറഞ്ഞിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ ഭൂവിഷയങ്ങൾ വീണ്ടും ചർച്ചയാവുന്നതോടെ സിപിഎം-സിപിഐ വാക്‌പോര് തുടരുകയാണ്. ഇടുക്കിയിൽ ശിവരാമൻ പറയുന്ന കയ്യേറ്റം എവിടെയെന്ന് അറിയില്ലെന്ന് എം എം മണി പറഞ്ഞിരുന്നു. കയ്യേറ്റം കാട്ടിക്കൊടുക്കാമെന്നാണ് ശിവരാമൻ‌ നിലപാടെടുത്തത്. ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഫേസ്ബുക്കിൽ ആവർത്തിച്ച ശിവരാമൻ, ആയിരക്കണക്കിന് ഏക്കർ കയ്യേറിയ ഭൂമി പാവപ്പെട്ട തോട്ടം തൊഴിലാളികൾക്കും കർഷകർക്കും വീതിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടിരുന്നു. സിപിഐഎം നേതാക്കൾക്കും ബന്ധുക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും കയ്യേറ്റം ഉണ്ടെന്ന് പ്രചരിക്കുന്നു. ഇവയൊക്കെ അന്വേഷിക്കണ്ടേയെന്നും ശിവരാമൻ ചോദിച്ചിരുന്നു.‌

2018ൽ ഭൂമി കയ്യേറിയ ഒരു കുടുംബം കുരിശു സ്ഥാപിച്ചു. അന്ന് എം എം മണി പറഞ്ഞത് അവർ ഒന്നാംതരം കർഷകർ ആണെന്നാണ്. ഇടുക്കിയിലെ കയ്യേറ്റങ്ങൾ അറിയാത്ത മഹാപാവമാണോ എംഎം മണിയെന്നും ശിവരാമൻ ഇന്നലെ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇടുക്കിയിലേക്ക് പ്രത്യേക ദൗത്യസംഘത്തെ സർക്കാർ നിയോഗിച്ചതോടെയാണ് മുൻകാലങ്ങളിലേത് പോലെ സിപിഐഎം-സിപിഐ മുതിർന്ന നേതാക്കളുടെ കൊമ്പുകോർക്കൽ എന്നത് രാഷ്ട്രീയശ്രദ്ധ ആകർഷിക്കുന്നുണ്ട്.

അതിനിടെ ശിവരാമന് പിന്തുണയുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി. ശിവരാമൻ പറഞ്ഞത് പാർട്ടി നിലപാടാണ്. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നത് പാർട്ടിയുടെ നിലപാടാണ്. എം.എം മണിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും റവന്യൂ വകുപ്പ് സിപിഐയിൽ നിന്ന് മാറ്റണമെന്ന ആവശ്യം മണി മുഖ്യമന്ത്രിയോടാണ് പറയേണ്ടതെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിം കുമാർ പറഞ്ഞു.

You might also like

-