“മുഖ്യമന്ത്രിക്ക് ഈ നാട്ടിലെ സ്ഥിതി അറിയാമോ? എന്ന് നേരിട്ട് ചോദിച്ചു. ആ സൂര്യന്‍ കെട്ട് പോയന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു പി വി അൻവർ

മുഖ്യമന്ത്രി എന്നെ കള്ളനാക്കിയപ്പോള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങി. കേരളം വെള്ളരിക്കാപ്പട്ടണമായി മാറി. സഖാക്കള്‍ മനസ്സിലാക്കണം. പാര്‍ട്ടിക്ക് സമയം നല്‍കിയില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. ഞാന്‍ നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ കേരള രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനുണ്ടായിരുന്നു. എന്റെ ഹൃദയത്തില്‍ അദ്ദേഹം എന്റെ വാപ്പ തന്നെയായിരുന്നു

നിലമ്പൂർ | മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിശദീകരണ യോഗത്തില്‍ വിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മുഖ്യമന്ത്രി തന്നെ കള്ളനാക്കിയെന്ന് അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ താന്‍ തള്ളി പറയില്ലെന്നും അന്‍വര്‍ വിശദമാക്കി. പാര്‍ട്ടി സാധാരണ സഖാക്കളുടേതാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അൻവർ തുറന്നടിച്ചു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതിനൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയതെന്നും അൻവർ ആരോപിച്ചു.

“‘മുഖ്യമന്ത്രി എന്നെ കള്ളനാക്കിയപ്പോള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങി. കേരളം വെള്ളരിക്കാപ്പട്ടണമായി മാറി. സഖാക്കള്‍ മനസ്സിലാക്കണം. പാര്‍ട്ടിക്ക് സമയം നല്‍കിയില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. ഞാന്‍ നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ കേരള രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനുണ്ടായിരുന്നു. എന്റെ ഹൃദയത്തില്‍ അദ്ദേഹം എന്റെ വാപ്പ തന്നെയായിരുന്നു. വര്‍ഗീയ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതിശക്തനായ നേതാവെന്നതായിരുന്നു എന്റെ വിശ്വാസം. കേരളത്തിന്റെ നിയമസഭയില്‍ കഴിഞ്ഞ എട്ട് വര്‍ഷം പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ നടത്തുന്ന ആരോപണങ്ങള്‍ ഞാന്‍ പ്രതിരോധിച്ചു. എത്ര ശത്രുക്കളെ ഞാനുണ്ടാക്കി. ഒരിക്കലും പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഞാന്‍ തള്ളി പറയില്ല. പാര്‍ട്ടി സാധാരണ സഖാക്കളാണ്. അവര്‍ക്ക് വേണ്ടിയാണ് ഈ പറയുന്നത്,’ അൻവർ ചോദിച്ചു
മുഖ്യമന്ത്രിക്ക് ഈ നാട്ടിലെ സ്ഥിതി അറിയാമോ എന്ന് നേരിട്ട് ചോദിച്ചു. ആ സൂര്യന്‍ കെട്ട് പോയന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണ് ഇടറി. ജനങ്ങള്‍ക്ക് സിഎമ്മിനോട് വെറുപ്പെന്ന് പറഞ്ഞു,’ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പുഷ്പനെ അനുസ്മരിച്ച് സംസാരിച്ച് തുടങ്ങിയ അൻവർ തന്റേത് മതേതര പാരമ്പര്യമാണെന്നും തന്നെ മുസ്ലിം വർഗീയ വാദിയാക്കാൻ ശ്രമം നടക്കുന്നുവെന്നും പറഞ്ഞു. മതവിശ്വാസിയായാൽ വർഗീയ വാദിയാകില്ല. എന്റെ പേര് അൻവർ എന്നായതാണ് പലർക്കും പ്രശ്നം. ഞാൻ മുസ്ലീം ആയതും അഞ്ച് നേരം നിസ്കരിക്കുന്നയാളാണെന്ന് പറഞ്ഞതുമാണ് പ്രശ്നം. സർക്കാർ പരിപാടികളിൽ പ്രാർത്ഥന ഒഴിവാക്കണം. ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്ചയിക്കണം. ഫാസിസം കടന്നു വരുന്നത് മൊബൈൽ ഫോണിലൂടെയാണ്. പൊലീസിൽ പലരും ക്രിമിനൽ വത്ക്കരിക്കപ്പെട്ടിരിക്കുന്നു.

കേരളം സ്ഫോടകാസ്പദമായ അവസ്ഥയിലാണ്. പൊലീസിലെ 25 ശതമാനം പേരും ക്രിമിനൽവൽക്കരിക്കപ്പെട്ടു. മുഖ്യമന്ത്രി സ്വർണ്ണക്കടത്തിൽ തന്നെ കുറ്റക്കാരനാക്കി. കരിപ്പൂർ വഴി കഴിഞ്ഞ 3 വർഷമായി സ്വർണ്ണക്കടത്ത് നടക്കുന്നു. സ്വർണ്ണക്കടത്തിൽ കസ്റ്റംസ് പൊലീസ് ഒത്തുകളിയുണ്ട്. സ്വർണ്ണക്കടത്തിന്റെ പേരിൽ കേരളത്തിൽ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വർണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം. സ്വർണ്ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമം.

സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതി നൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയത്. താൻ പാർട്ടിക്കായി ശത്രുക്കളെ ഉണ്ടാക്കി. താൻ സാധാരണ സഖാക്കളെ തള്ളിപ്പറയില്ല. പിതാവിനോടെന്നതു പോലെയാണ് പിണറായിയോട് സംസാരിച്ചത്. അജിത് കുമാറിൻ്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷണമില്ല. എഡിജിപിയെ വച്ച് വേണ്ടാത്ത പല കാര്യങ്ങളും ചെയ്യിച്ചിട്ടുണ്ട്

ജനാവലിയാണ് അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിലെത്തിയത്. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിച്ചേർന്നിട്ടുളളത്. സിപിഎം പ്രവർത്തകരും ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും സമ്മേളനത്തിയവരിലുണ്ട്. അൻവർ പറയുന്നത് കേൾക്കാനാണെത്തിയതെന്നായിരുന്നു സ്ഥലത്ത് നിന്നും ജനങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ചന്തക്കുന്നിൽ നിന്നും വൻ ജനാവലിക്കൊപ്പം പ്രകടനമായാണ് അൻവർ യോഗ സ്ഥലത്തേക്ക് എത്തിയത്.

വഴിക്കടവ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം മരുത മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഇ.എ.സുകുവാണ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സ്വാഗതം പ്രസംഗം നടത്തിയത്. നിലമ്പൂരിൽ അൻവർ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ സുകു, നിലമ്പൂരിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ സിപിഎം ഭരണം നേടിയതിൽ അൻവറിന് നിർണായക പങ്കുണ്ടെന്നും കൂട്ടിച്ചേർത്തു. ഒന്നാം പിണറായി സർക്കാരിനെക്കുറിച്ച് പാർട്ടിക്കാർക്ക് പരാതി ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കാൽക്കിലെ മണ്ണ് ഒലിച്ചുപോവുകയാണെന്നും സുകു പറഞ്ഞു.

 

You might also like

-