പ്രതികളെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം: കുമാര സ്വാമിയുടെ ഫോണ്‍ സംഭാഷണം വിവാദത്തില്‍

പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ പ്രകാശിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്തിയവര്‍ യാതൊരു ദയാദാക്ഷണ്യവും അര്‍ഹിക്കുന്നില്ലെന്നും പ്രതികളെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടെതെന്നും ഫോണിലൂടെ പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്

0

ബംഗളുരു : മാണ്ഡ്യയിലെ ജനതാദള്‍ എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെ വെടിവെച്ച് കൊല്ലാന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിഫോൺ സംഭാഷണം വിവാദത്തില്‍. കൊലപാതകം നടത്താന്‍ നിര്‍ദേശിക്കുന്ന ദൃശ്യങ്ങളടക്കം ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്.

പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ പ്രകാശിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്തിയവര്‍ യാതൊരു ദയാദാക്ഷണ്യവും അര്‍ഹിക്കുന്നില്ലെന്നും പ്രതികളെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടെതെന്നും ഫോണിലൂടെ പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രകാശിന്റെ കൊലപാതകം അറിയിച്ച ഇന്റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് കുമാരസ്വാമി നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

പ്രകാശന്‍ ഒരു നല്ല മനുഷ്യനായിരുന്നു. കൊന്നവരെ തനിക്കറിയില്ലെന്നും എന്നാല്‍ കൊലയാളികള്‍ ദയഅര്‍ഹിക്കുന്നില്ലെന്നും കുമാര സ്വാമി ഫോണിലൂടെ പറഞ്ഞു.എന്നാല്‍ കൊലപാതക വിവരം അറിഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്താല്‍ അങ്ങനെ സംസാരിച്ചു പോയതാണന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ അത്തരം നിര്‍ദേശങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും കുമാരസ്വാമി വിശദീകരിച്ചു.

അതേസമയം, കുമാരസ്വാമിയുടെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കാത്ത പ്രകോപമപരമായ പ്രവൃത്തിയാണ് കുമാരസ്വാമിയുടേതെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ പ്രതികരിച്ചു.

You might also like

-