കർണാടകത്തിൽ 34,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളി
സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 1.14 രൂപയും ഡീസല്‍ ലിറ്ററിന് 1.12 രൂപയും വര്‍ദ്ധിപ്പിക്കും. പെട്രോളിന് നികുതി 30% ൽ നിന്നും 32% ലേക്കും ഡീസലിന് 19% to 21% ലേക്കും ഉയർത്തി. മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി നാല് ശതമാനം കൂട്ടുമെന്നും വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ വര്‍ദ്ധിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചു.
ബംഗളുരു: കർണാടകത്തിൽ 34,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുന്നതായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തന്റെ കന്നി ബജറ്റിൽ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 1.14 രൂപയും ഡീസല്‍ ലിറ്ററിന് 1.12 രൂപയും വര്‍ദ്ധിപ്പിക്കും. പെട്രോളിന് നികുതി 30% ൽ നിന്നും 32% ലേക്കും ഡീസലിന് 19% to 21% ലേക്കും ഉയർത്തി. മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി നാല് ശതമാനം കൂട്ടുമെന്നും വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ വര്‍ദ്ധിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചു. അന്നഭാഗ്യ പദ്ധതി വഴി ഒരാള്‍ക്ക് പ്രതിമാസം ഏഴ് കിലോ അനുവദിച്ചിരുന്നത് അഞ്ച് കിലോ ആയി കുറച്ചു.
സഹകരണ ബാങ്കിലെയും ദേശസാൽകൃത ബാങ്കുകളിലെയും രണ്ട് ലക്ഷം രൂപവരെയുള്ള വായ്‌പ എഴുതിത്തള്ളും. ആദ്യ ഘട്ടത്തിൽ 2017 ഡിസംബര്‍ 31 വരെയുള്ള കടങ്ങളാണ് എഴുതിത്തള്ളുന്നതെന്നു തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു.
വായ്പാ തുക കൃത്യമായി അടച്ച കര്‍ഷകര്‍ക്ക് 25,000 രൂപ തിരികെ നല്‍കുമെന്നും ബജറ്റില്‍ പറയുന്നു. ഇതിന് പുറമേ കര്‍ഷക വായ്പാ ഇനത്തിലേക്ക് 6,500 കോടി രൂപ നീക്കിവക്കുമെന്നും വായ്പ അടച്ചുതീര്‍ത്തതായുള്ള സാക്ഷ്യപത്രം സമര്‍പ്പിക്കുന്ന കര്‍ഷകര്‍ക്ക് ഇതില്‍ നിന്നും പുതിയ വായ്പക്കുള്ള തുക അനുവദിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെ എല്ലാ ക്ഷേമപദ്ധതികളും തുടരും. ചൈനീസ് കളിപ്പാട്ടങ്ങളുടെ കടന്നുകയറ്റം തടയാന്‍ വടക്കന്‍ കര്‍ണാടകയിലെ കോപ്പാല്‍ ജില്ലയില്‍ പുതിയ നിര്‍മാണകമ്പനികള്‍ ആരംഭിക്കുമെന്നും ബജറ്റില്‍ എടുത്തുപറയുന്നു. ചെലവ് കുറഞ്ഞ കൃഷി രീതി നടപ്പാക്കുമെന്നും (zero budget) ബജറ്റ് പ്രഖ്യാപിച്ചു.