കർണാടകയിലെ ബി ജെ പി ജെഡിഎസ് ബന്ധം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന് ,എച്ച് ഡി ദേവഗൗഡ.

'കേരളത്തിൽ ഞങ്ങൾ (ജെഡിഎസ്) സർക്കാരിന്റെ ഭാഗമാണ്. ഞങ്ങളുടെ ഒരു എംഎൽഎ അവിടെ മന്ത്രിയാണ്. ബിജെപിക്കൊപ്പം പ്രവർത്തിക്കുന്നതിന്റെ കാരണം എന്തെന്ന് അവർക്ക് മനസിലായി. അവിടത്തെ ഞങ്ങളുടെ മന്ത്രി (കെ കൃഷ്ണൻകുട്ടി) സമ്മതം തന്നു. പാർട്ടിയെ രക്ഷിക്കുന്നതിനായി ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നല്‍കിയിരുന്നു,' എച്ച് ഡി ദേവഗൗഡ പറഞ്ഞു.

0

ബെംഗളൂരു | ബിജെപിക്കൊപ്പം പ്രവർത്തിക്കാനുള്ള ജെഡിഎസ് തീരുമാനം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. പാർട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം അറിയിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത കർണാടക പ്രസിഡന്റ് സി എം ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറ‍ഞ്ഞത്.

‘കേരളത്തിൽ ഞങ്ങൾ (ജെഡിഎസ്) സർക്കാരിന്റെ ഭാഗമാണ്. ഞങ്ങളുടെ ഒരു എംഎൽഎ അവിടെ മന്ത്രിയാണ്. ബിജെപിക്കൊപ്പം പ്രവർത്തിക്കുന്നതിന്റെ കാരണം എന്തെന്ന് അവർക്ക് മനസിലായി. അവിടത്തെ ഞങ്ങളുടെ മന്ത്രി (കെ കൃഷ്ണൻകുട്ടി) സമ്മതം തന്നു. പാർട്ടിയെ രക്ഷിക്കുന്നതിനായി ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നല്‍കിയിരുന്നു,’ എച്ച് ഡി ദേവഗൗഡ പറഞ്ഞു.എന്നാൽ ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തെത്തി. പിണറായി വിജയനും ദേവഗൗഡയും തമ്മിൽ ചർച്ച നടത്തിയിട്ടില്ല. പ്രസ്താവന ഏത് സാഹചര്യത്തിലെന്ന് അറിയില്ല. എന്‍ഡിഎ സഖ്യത്തിന് കേരളഘടകം സമ്മതം മൂളിയിട്ടില്ലെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു.

You might also like

-