പോൾ മുത്തൂറ്റ് വധക്കേസിൽ എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി
ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് പ്രതികളുടെ ജീവപര്യന്തം ശിക്ഷയാണ് റദ്ദാക്കിയത്.
പോൾ മുത്തൂറ്റ് വധക്കേസിൽ എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് പ്രതികളുടെ ജീവപര്യന്തം ശിക്ഷയാണ് റദ്ദാക്കിയത്. രണ്ടാം പ്രതി കാരി സതീശ് അപ്പീൽ നൽകിയിരുന്നില്ല.
ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി സതീഷ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒൻപതാം പ്രതി ഫൈസൽ എന്നിവരുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് റദ്ദാക്കിയത്. കൊലക്കുറ്റം നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദുചെയ്തത്.
പ്രമുഖ വ്യവസായി പോൾ മുത്തൂറ്റ് കൊല്ലപ്പെട്ട കേസ് സിബിഐയായിരുന്നു അന്വേഷിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ഒൻപത് പ്രതികളേയും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കൊലക്കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ രണ്ടാം പ്രതി കാരി സതീശ് അപ്പീൽ നൽകിയില്ല. അപ്പീലിന്റെ അടിസ്ഥാനത്തിലാണ് എട്ട് പ്രതികളുടെ ശിക്ഷ കോടതി റദ്ദാക്കിയത്.