ഡൽഹിയിൽ 25 കോടി ഹവാല പണം പിടികൂടി

ചാന്ദ്നി ചൗക് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലായി നൂറിലധികം സ്വകാര്യ ലോക്കറിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

0

ഡൽഹി :ഡൽഹി പട്ടണത്തിലെ വിവിധ കേന്ദ്രങ്ങളിൽആദായനികുതി വകുപ്പ് (ഐടി) വകുപ്പ് നടന്ന വ്യാപക റെയ്ഡിൽ 25 കോടിയുടെ ഹവാല പണം പിടിച്ചതായി  . ചന്ദനി ചൗക്കിലെ നയാ ബസാറിൽ നിന്ന്സ്വകാര്യലോക്കറിൽ സൂക്ഷിച്ചിരുന്ന 25 കോടി രൂപ.    റെയ്ഡ് കണ്ടെത്തിയതായും നൂറോളം ലോക്കറുകളിൽ നിന്നും പണം പിടിച്ചെടുത്തിട്ടുണ്ടെന്നും ഐടി വകുപ്പിലെ വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു
ഡൽഹിയിലെ എട്ടു സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഐടി അധികൃതർ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്താനായത്
ചാന്ദ്നി ചൗക് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലായി നൂറിലധികം സ്വകാര്യ ലോക്കറിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. ഡൽഹിയിലെ പ്രമുഖ വ്യാപാരികൾ ഹവാല ഇടപാടിനായി സൂക്ഷിച്ചിരുന്ന പണമാണ് ഇതെന്ന് പൊലീസ് സംശയിക്കുന്നു. ഇവർക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നും സൂചനകളുണ്ട്. ഈ വർഷം ഇത് മൂന്നാം തവണയാണ് സ്വാകാര്യ ലോക്കറുകളിൽ നിന്നായി വൻ തുക പിടിച്ചെടുക്കുന്നത്

You might also like

-