ഹത്രാസ് കൂട്ടബലാത്സംഘ കൊലപാതക കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ , പ്രശ്നമുണ്ടെങ്കില്‍ കുടുംബത്തിന് സുപ്രീംകോടതിയെ സമീപിക്കാം

കേസിന്‍റെ സിബിഐ അന്വേഷണം ഏറ്റെടുത്തതായി സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത കോടതിയെ അറിയിച്ചു

0

ഡൽഹി :ഹത്രാസ് കൂട്ടബലാത്സംഘ കൊലപാതക കേസിന്റെ അന്വേഷണ മേൽനോട്ടം അലഹബാദ് ഹൈക്കോടതി വഹികാണാമെന്നു  സുപ്രീം കോടതി .ചീഫ് ജസ്റ്റിസ്   വി ചാരണവേളയിൽ ഇക്കാര്യംഅറിയിച്ചത്  . എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ കുടുംബത്തിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കികേസിൽ വാദം അവസാനിച്ചു. ഹൈക്കോടതിയെ ചുമതല പെടുത്തികൊണ്ടുള്ള ഉത്തരവ് പിന്നീട് ഇറക്കും.

കേസിന്‍റെ സിബിഐ അന്വേഷണം ഏറ്റെടുത്തതായി സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നതാണ് കുടുംബത്തിന്‍റെ ആവശ്യം . സര്‍ക്കാര്‍ ഇതിന് എതിരല്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഈ ഘട്ടത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. മേല്‍നോട്ടം അലഹബാദ് ഹൈക്കോടതി വഹിക്കട്ടെ . എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ കുടുംബത്തിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിന് വ്യകതമാക്കി.

കേസിന്‍റെ വിചാരണ ഡൽഹി യിലേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടംബത്തിന്‍റെ അഭിഭാഷക ആവശ്യപ്പെട്ടു. ഡല്‍ഹിയിലേക്ക് മാറ്റിയില്ലെങ്കില്‍ വിചാരണ നീതിപൂര്‍വ്വമാകില്ലെന്നും അഡ്വ. ഇന്ദിര ജെയ്സിങ് വാദിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികള്‍ക്കും നല്‍കുന്ന സുരക്ഷ അപര്യാപതമാണ്. ഉന്നാവ് കേസില്‍ നല്‍കിയത് പോലെ സുരക്ഷ സി.ആര്‍.പി.എഫിനെ ഏല്‍പ്പിക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു.സി.ആര്‍.പി.എഫിന് സുരക്ഷ ചുമതല നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ അത് യു.പി പൊലീസിന്‍റെ പ്രതിഛായ മോശമായത് കൊണ്ടാണെന്ന് വരരുതെന്നും സർക്കാർ മറുപടി നൽകി. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ നിന്ന് ഇരയുടെ കുടംബത്തെ തടയണമെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ.സിദ്ധാര്‍ത്ഥ് ലൂത്ര ആവശ്യപ്പെട്ടു. ഇത് നീതിപൂര്‍വ്വമായ വിചാരണയ്ക്ക് തടസ്സമാകുമെന്നും അദ്ദേഹം വാദിച്ചു. ഉത്തർപ്രദേശ് ഡിജിപിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാല്‍വേയാണ് ഹാജരായത്.

You might also like

-