വനിതാ എസ്‍.ഐ യെ പൊലീസ് സ്റ്റേഷനില്‍ കൂട്ടബലാത്സംഗം ചെയ്തു

ഹരിയാനയിലെ ബി ജെ പി മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ ത്തിന്റെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ സംസ്ഥാനത്ത പ്രതിക്ഷേധം ശക്തമാകുന്നതിനിടയിലാണ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുകാർക്കെതിരെ പോലും കൊടുക്രൂരത അരങ്ങേറുന്നത്

0

ചണ്ഡീഗഡ്:സ്വതന്ത്രിയനാന്തരം ഇന്ത്യയിൽ കേട്ടുകേൾവിയില്ലാത്ത കൊടും ക്രൂരതയാണ് ഹരിയാനയിൽ അരങ്ങേറിയിട്ടുള്ളത് വനിതാ എസ്‍.ഐ യെ പൊലീസ് സ്റ്റേഷനില്‍ കൂട്ടബലാത്സംഗം ചെയ്തു ഹരിയാനയില്‍ വനിതാ സബ് ഇന്‍സ്‍പെക്ടറെ പൊലീസ് സ്റ്റേഷനില്‍ കൂട്ടബലാത്സംഗം ചെയ്തു. പലവാല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തിനുള്ളിലാണ് വനിതാ എസ്‍.ഐ യെ കൂട്ടബലാത്സംഗം ചെയ്തത്. ഹരിയാനയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ക്രമസമാധാന ചുമതലയുള്ള വനിതാ എസ്‍.ഐ ബലാത്സംഗത്തിന് ഇരയായിരിക്കുന്നത്.

അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹരിയാനയില്‍ സ്ത്രീ സുരക്ഷ എത്രത്തോളം ഭീകരമായ അവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം.ഹരിയാനയിലെ ബി ജെ പി മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ ത്തിന്റെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ സംസ്ഥാനത്ത പ്രദേശത്ത് പ്രതിക്ഷേധം ശക്തമാകുന്നതിനിടയിലാണ് ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുകാർക്കെതിരെ പോലും കൊടുക്രൂരത അരങ്ങേറുന്നത് ഈ വര്‍ഷം മെയ് 31 വരെ മാത്രം സംസ്ഥാനത്ത് 70 കൂട്ടബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2017 ല്‍ 1238 ബലാത്സംഗക്കേസുകളും 141 ബലാത്സംഗശ്രമങ്ങളും 2039 പീഡനശ്രമങ്ങളും 235 അപമാനശ്രമങ്ങളും 2432 തട്ടിക്കൊണ്ട്പോകല്‍ കേസുകളും 3010 സ്ത്രീധന പീഡന കേസുകളുമാണ് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊലീസ് രേഖകള്‍ പ്രകാരം സംസ്ഥാനത്ത് ദിവസേന നാലു ബലാത്സംഗങ്ങളാണ് നടക്കുന്നത്

You might also like

-