ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ന്റെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖ

മനോഹര്‍ ലാല്‍ ഖട്ടാര്‍, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖ

0

ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖ. പാനിപത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകനായ പി.പി കപൂര്‍ ആണ് വിവരാവകാശ നിയമപ്രകാരം ഹരിയാന മുഖ്യമന്ത്രി, കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ എന്നിവരുടെ പൗരത്വരേഖ സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.

ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് വിവരാവകാശ ഓഫീസര്‍ മറുപടി കൊടുത്തത്. പൗരത്വ രേഖകള്‍ സംബന്ധിച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ലഭ്യമായേക്കും എന്നും അദ്ദേഹത്തിന്‍റെ മറുപടിയിലുണ്ട്. സംസ്ഥാനത്ത് എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഖട്ടാര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൗരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന് ’നരേന്ദ്ര മോദി ജന്മനാ ഇന്ത്യന്‍ പൗരനാണ്‌, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പൗരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു മറുപടി.

You might also like

-