ഹർത്താൽ അക്രമികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ നടപടി

ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ നഷ്ടപരിഹാരം കെട്ടിവെയ്ക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനായി ശ്രമം തുടങ്ങിയിരിക്കുന്നത്. ബാങ്കുകളിൽ പണമില്ലാത്തവരുടെ സ്ഥാവര ജംഗമ വസ്തുക്കൾ പിടിച്ചെടുക്കാനാണ് പോലീസ് നീക്കം

0

തിരുവനന്തപുരം ഹര്‍ത്താലില്‍ ആക്രമം നടത്തിപൊതുമുതൽ നശിപ്പിച്ചവർ ഇത്തവണ കുടുങ്ങും . അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടി ആഭ്യന്തര വകുപ്പ് തുടങ്ങി. മാധ്യമങ്ങളുടെയും പോലീസിന്റെയും ക്യാമറകളിൽ പതിഞ്ഞിട്ടുള്ളവരുടെ വിവരങ്ങൾ തേടി പോലീസ് പരിശോധന നടന്നുവരികയാണ് ഹർത്താലിൽ
ബസ്സുകൾക്ക്കും നേരെ കല്ലെറിയുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവർക്കെതിരെ പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിരുന്നത്. ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ നഷ്ടപരിഹാരം കെട്ടിവെയ്ക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനായി ശ്രമം തുടങ്ങിയിരിക്കുന്നത്. ബാങ്കുകളിൽ പണമില്ലാത്തവരുടെ സ്ഥാവര ജംഗമ വസ്തുക്കൾ പിടിച്ചെടുക്കാനാണ് പോലീസ് നീക്കം
ആക്രമണത്തിനിടെ എത്ര രൂപയുടെ നാശനഷ്ടമുണ്ടായി എന്നതിന്റെ കണക്ക് ശേഖരിച്ചു വരികയാണ്. ഇന്നലെ ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല പൊലീസ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ജില്ലാ പൊലീസ് മേധാവികള്‍ക്ക് അക്രമികളെ പിടിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ തലത്തില്‍ അക്രമം നടത്തിയവരുടെ പട്ടിക തയ്യാറാക്കും. ശബരിമല അക്രമുണ്ടായപ്പോള്‍ കുറ്റക്കാരെ പിടിക്കാന്‍ ചെയ്ത പോലെ ആല്‍ബം തയ്യാറാക്കും. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യും.

You might also like

-