കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോർഡ് ചെയർമാൻ നോമിനി
ഔപചാരികതയ്ക്ക് വേണ്ടി മാത്രം നടത്തുന്ന ഒരു ചടങ്ങാണ് തിരഞ്ഞെടുപ്പ്.ഇത് ഒരു മുഴുവൻ സമയ നിയമനമല്ല. പക്ഷേ, എക്സിക്യുട്ടിവ് ബോർഡിന്റെ ദ്വൈവാർഷിക യോഗങ്ങളിൽ ഹർഷ വർധൻ അധ്യക്ഷനായിരിക്കുമെന്നും
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യയുടെ നോമിനിയാകും. മെയ് 22ന് നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടിവ് ബോർഡ് മീറ്റിംഗിൽ ആരോഗ്യമന്ത്രി തിരഞ്ഞെടുക്കപ്പെടുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് പടരുന്നു സാഹചര്യത്തിൽ സംഘടനയുടെ വിശ്വാസ്യത ചോദ്യമചെയ്ത് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തു വന്ന സഹചര്യത്തിലാണ് ഇന്ത്യയുടെ ആരോഗ്യമന്ത്രി സ്ഥാനത്തേക്കെ മത്സരിക്കുന്നത്
ഔപചാരികതയ്ക്ക് വേണ്ടി മാത്രം നടത്തുന്ന ഒരു ചടങ്ങാണ് തിരഞ്ഞെടുപ്പ്.ഇത് ഒരു മുഴുവൻ സമയ നിയമനമല്ല. പക്ഷേ, എക്സിക്യുട്ടിവ് ബോർഡിന്റെ ദ്വൈവാർഷിക യോഗങ്ങളിൽ ഹർഷ വർധൻ അധ്യക്ഷനായിരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.മെയ് മാസം മുതൽ ആരംഭിക്കുന്ന മൂന്ന് വർഷ കാലാവധിയിലേക്കുള്ള എക്സിക്യുട്ടിവ് ബോർഡിൽ ന്യൂഡൽഹി തിരഞ്ഞെടുക്കപ്പെടുമെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഗ്രൂപ്പ് കഴിഞ്ഞവർഷം ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഒന്നാം വർഷത്തിൽ ന്യൂഡൽഹിയുടെ നോമിനി എക്സിക്യുട്ടിവ് ബോർഡ് ചെയർമാൻ ആകുമെന്നും നിശ്ചയിച്ചിരുന്നു. ഒരു വർഷത്തേക്കാണ് ചെയർമാൻ സ്ഥാനം.ഇന്ത്യയുടെ നോമിനിയെ എക്സിക്യുട്ടിവ് ബോർഡിൽ നിയമിക്കാനുള്ള നിർദ്ദേശത്തിൽ ലോകാരോഗ്യ അസംബ്ലിയിലെ 194 രാജ്യങ്ങൾ ചൊവ്വാഴ്ച ഒപ്പുവെച്ചു