ഹരിയാനയിൽ ഗര്‍ഭിണിയായ ആടിനെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനരയാക്കി കൊന്നു

ആടിനെ മൃഗ ഡോക്ടര്‍ പരിശോധിച്ചതില്‍നിന്നും കൂട്ടബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി

0

മീവത്: കൂട്ടബലാത്സംഗത്തിരയായ ആട് ചത്തു. ഗര്‍ഭിണിയായ ആടിനെയാണ് എട്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനരയാക്കിയത്. ഹരിയാനയിലെ മീവത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.പ്രതികളായ സവാകര്‍, ഹറൂണ്‍, ജാഫര്‍ എന്നീ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെല്ലാം ഒളിവിലാണ്. പ്രതികള്‍ മൂന്ന്പേരും മയക്കുമരുന്നിന് അടിമകളാണ്. പൊലീസ് ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗര്‍ഭിണിയായ ആടിനെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തുവെന്ന് ആടിന്‍റെ ഉടമ അസ്‌ലുവാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് എസ്‌ഐ രാജ്ബിര്‍ സിങ് പറഞ്ഞു. ആടിനെ മൃഗ ഡോക്ടര്‍ പരിശോധിച്ചതില്‍നിന്നും കൂട്ടബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി. മാത്രമല്ല ബലാത്സംഗത്തിനുശേഷം ആടിനെ ക്രൂരമായി ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൂട്ടബലാത്സംഗത്തിനുശേഷമുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് ആട് ചത്തത്.പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 377, സെക്ഷന്‍429 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

You might also like

-