ഹരിയാനയിൽ 4വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് മരപെട്ടിയിൽ തള്ളി
ഹരിയാനയിൽ നാലു വയസുകാരിയെ പീഡിപ്പിച്ചശേഷം കുത്തിക്കൊലപ്പെടുത്തി ജനിയെന്ദ്രത്തിൽ മരക്കമ്പ് കുത്തിയിറക്കി പെട്ടിക്കുള്ളിൽ തള്ളി
ഫരീദാബാദ്: രാജയമനസാക്ഷിയെ ഞെട്ടിച്ചു വീണ്ടും പാശ്ചാചികകൊലപാതകം ഹരിയാനയിൽ നാലു വയസുകാരിയെ പീഡിപ്പിച്ചശേഷം കുത്തിക്കൊലപ്പെടുത്തി ജനിയെന്ദ്രത്തിൽ മരക്കമ്പ് കുത്തിയിറക്കി പെട്ടിക്കുള്ളിൽ തള്ളി. ഫരീദാബാദിനടുത്ത അസോട്ടി ഗ്രാമത്തിലാണു സംഭവം. പെൺകുട്ടിയുടെ പിതാവിന്റെ കടയിൽ ജോലി നോക്കിയിരുന്ന യുവാവാണ് ബാലികയെ ക്രൂരമായി പീഡിപ്പിച്ചത്.
ഉച്ചയ്ക്കു കടയിൽനിന്നു കുട്ടിയെ വീട്ടിൽകൊണ്ടുപോയി വിടാൻ പോയശേഷം ഇരുവരെയും കാണാതായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്തിയ ഡോ. റീതു ഗുപ്ത പറഞ്ഞു, “അവളുടെ സ്വകാര്യ ഭാഗങ്ങളിൽ ഒരു മരം വടി ചേർത്തുവച്ചാണ് പീഡനത്തിന് ഇരയായത്. ഈ വടി ബലമായി കുത്തിയിറക്കിയതിലൂടെ , ഗര്‍ഭപാത്രത്തില്‍ ഗുരുതരമായ പരിക്കുകളുണ്ടായിട്ടും കുടല് മുറിഞ്ഞുപോയിട്ടുണ്ട് ”
സംഭവുമായി ബന്ധപ്പെട്ട് ഭോല എന്ന ഇരുപത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാളുടെ ഭാര്യ രണ്ടു വർഷമായി ഇയാളെ പിരിഞ്ഞു താമസിക്കുകയാണ്.