സർക്കാർ ഉടമസ്ഥയിലുള്ള ഹാരിസണ്‍ കമ്പനി കൈവശവസിച്ചിരിക്കുന്ന ഭൂമി തിരികെ പിടിക്കാൻ സിവിൽ കേസ്

പാട്ട ഉടമ്പയിടികൾക്കുംഫെറ നിയമങ്ങൾക്ക് വിരുദ്ധമായി ഹാരിസൺ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥത ആര്‍ക്കെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല. സര്‍ക്കാരിന് അവകാശമുണ്ടെങ്കില്‍ സിവില്‍ കോടതികളെ സമീപിക്കാമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.

0

തിരുവനതപുരം :സംസ്ഥാനത്ത് പത്തനംതിട്ട കൊല്ലം ഇടുക്കി ജില്ലകളിലായി ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന പാട്ടക്കാലാവധികഴിഞ്ഞ 78000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നടപടി ഹൈക്കോടതിറദ്ദാക്കിയിരുന്നു . എന്നാൽ പാട്ട ഉടമ്പയിടികൾക്കുംഫെറ നിയമങ്ങൾക്ക് വിരുദ്ധമായി ഹാരിസൺ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥത ആര്‍ക്കെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല. സര്‍ക്കാരിന് അവകാശമുണ്ടെങ്കില്‍ സിവില്‍ കോടതികളെ സമീപിക്കാമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ഹൈകോടതി വിധി പുറപ്പെടുവിച്ചു വർഷങ്ങൾ പിന്നിട്ടും സർക്കാർ അതാതു പ്രദേശത്തെ കോടതികളെ സമീപിക്കാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടനൽകിയിരുന്നും സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ വൈകുന്നത് ഹാരിസണിനെ സഹായിക്കാനാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതിനിടെ കൊല്ലം തെന്‍മലയിലെ റിയ എസ്റ്റേറ്റ് ഹൈക്കോടതിയെ സമീപിത്ത് അനുകൂല ഉത്തരവ് നേടിയതിന്റെ അടിസ്ഥാനത്തില്‍ അവരില്‍ നിന്ന് കരം സ്വീകരിച്ചിരുന്നു.റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി പി ഐ യും വകുപ്പ് മന്ത്രിയും ഹൈ കോടതിയിൽ സർക്കാർ അഭിഭാഷകരും കമ്പനിക്കനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.

ഇത് വിവാദമായതിന് പിന്നാലെയാണ് സിവില്‍ കേസ് ഫയല്‍ ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.
സ്വാതന്ത്ര്യത്തിനു മുൻപ് നാട്ടുരാജാക്കന്മാരിൽ നിന്നും വിദേശിയർക്ക് പാട്ടത്തിനു നൽകിയ ഭൂമി ഫെറ നിയമങ്ങൾക്ക് വിരുദ്ധമായി കമ്പനി വില്കുയുണ്ടായി ഹാരിസണ്‍ വിറ്റതും കൈവശം വച്ചിരിക്കുന്നതുമായ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാനാണ് ഇപ്പോൾ സിവിൽ കേസ് മായി സർക്കാർ സിവിൽ കോടതികളെ സമീപിക്കുന്നത് .ബന്ധപ്പെട്ട ജില്ലകളിലെ കോടതികളിലായിരിക്കും കേസ് ഫയല്‍ ചെയ്യുന്നത്.എന്നാൽകേസ് അട്ടിമറിക്കാൻ സർക്കാർ അഭിഷകരെ കമ്പനി ഇതിനോടകം സമീപിച്ചു കഴിഞ്ഞു .

You might also like

-