ബി ജെ പി ക്ക് മേൽ കൈ, ത്രിപുരയിലും നാഗാലാൻഡിലും ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി.
കഴിഞ്ഞ തവണത്തെ 16 സീറ്റിൽ നിന്നും സിപിഎം പിന്നോട്ടുപോയപ്പോൾ കോൺഗ്രസ് പൂജ്യത്തിൽ നിന്ന് നാലായി നില മെച്ചപ്പെടുത്തി. പുതിയ പാർട്ടിയായ തിപ്ര മോത്ത 12 സീറ്റുകളിൽ മുന്നേറി.മേഘാലയയിൽ ആറ് സീറ്റ് നേടി തൃണമൂൽ കോൺഗ്രസ് വരവ് ഗംഭീരമാക്കി. എൻപിപി 28 സീറ്റും ബിജെപി നാലു സീറ്റുമാണ് നേടിയത്. എൻപിപിയുമായി ചേർന്ന് ബിജെപി മേഘലായയിൽ സർക്കാരിന്‍റെ ഭാഗമാകും. മേഘാലയയിൽ കോൺഗ്രസ് നാലിടത്താണ് മുന്നിട്ട് നിൽക്കുന്നത്.അതേസമയം നാഗാലാൻഡിൽ മികച്ച വിജയമാണ് ബിജെപി നേടിയത്.
അഗർത്തല| വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബി ജെ പി ക്ക് മേൽ കൈ. ത്രിപുരയിലും നാഗാലാൻഡിലും ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി. മേഘാലയയിൽ നാല് സീറ്റ് നേടിയ ബിജെപി എൻപിപിയ്ക്കൊപ്പം സർക്കാരിന്റെ ഭാഗമായേക്കും.
#WATCH | Tripura: Celebrations at BJP office in Agartala as the party has won 15 and is leading on 18 of the total 60 seats in the state.
CM Manik Saha, former CM and party MP Biplab Deb & party leader Sambit Patra join in the celebrations. pic.twitter.com/V1SWlYQN70
— ANI (@ANI) March 2, 2023
ത്രിപുരയിൽ 31 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചുകഴിഞ്ഞു. നാലിടത്ത് ബിജെപി മുന്നിലാണ്. സിപിഎം -കോൺഗ്രസ് സഖ്യം 13 സീറ്റിൽ ഒതുങ്ങി. സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണത്തെ 16 സീറ്റിൽ നിന്നും സിപിഎം പിന്നോട്ടുപോയപ്പോൾ കോൺഗ്രസ് പൂജ്യത്തിൽ നിന്ന് നാലായി നില മെച്ചപ്പെടുത്തി. പുതിയ പാർട്ടിയായ തിപ്ര മോത്ത 12 സീറ്റുകളിൽ മുന്നേറി.മേഘാലയയിൽ ആറ് സീറ്റ് നേടി തൃണമൂൽ കോൺഗ്രസ് വരവ് ഗംഭീരമാക്കി. എൻപിപി 28 സീറ്റും ബിജെപി നാലു സീറ്റുമാണ് നേടിയത്. എൻപിപിയുമായി ചേർന്ന് ബിജെപി മേഘലായയിൽ സർക്കാരിന്‍റെ ഭാഗമാകും. മേഘാലയയിൽ കോൺഗ്രസ് നാലിടത്താണ് മുന്നിട്ട് നിൽക്കുന്നത്.അതേസമയം നാഗാലാൻഡിൽ മികച്ച വിജയമാണ് ബിജെപി നേടിയത്. 32 ഇടത്ത് ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. ആറിടത്ത് അവർ മുന്നിട്ടുനിൽക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ എട്ട് സീറ്റുകൾ അധികം നേടിയാണ് ബിജെപി നാഗാലാൻഡ് പിടിച്ചത്. എൻപിപി നാലും എൻപിഎഫ് മൂന്നു സീറ്റുകളിൽ വിജയിച്ചു. എന്നാൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.
#WATCH | Celebrations begin at Meghalaya CM and National People's Party (NPP) chief Conrad Sangma's residence in Shillong.
As per official EC trends, the party has won 6 and is leading on 19 of the total 59 seats in fray. #MeghalayaElections2023 pic.twitter.com/suFhQPB0Fz
— ANI (@ANI) March 2, 2023
സംസ്ഥാനത്ത് തിരിച്ചുവരവിനായി ഇടതുപക്ഷം കോൺഗ്രസുമായി സഖ്യത്തിലാണ് മത്സരിച്ചത്. മുൻപ് 60 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം ഇക്കുറി 17 ഓളം സീറ്റുകൾ കോൺഗ്രസിന് നൽകി. ഈ സീറ്റുകളിലൊന്നും സ്ഥാനാർത്ഥികളെ വെച്ചതുമില്ല. ഇതിന്റെ പ്രത്യാഘാതമെന്നോണം സിപിഎമ്മിന് സീറ്റുകൾ കുറഞ്ഞു. കഴിഞ്ഞ തവണ 16 സീറ്റ് വിജയിച്ച സിപിഎമ്മിന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 11 സീറ്റിലാണ് മുന്നേറാനായത്. അതേസമയം കോൺഗ്രസിന് കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ജയിക്കാനാവാത്ത സ്ഥിതി മാറി. ഇവർക്ക് അഞ്ച് സീറ്റിൽ മുന്നേറാനായിട്ടുണ്ട്.