പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി,34,000 പേര്‍ ഇരകൾ

പാതിവില തട്ടിപ്പ് കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. എറണാകുളം ജില്ലയിലെ ഒരു എംഎൽ എ ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ

തിരുവനന്തപുരം| പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറികൊണ്ട് സംസ്ഥാന പൊലീസ് മേധാവിഉത്തരവ് പുറത്തിറക്കി .എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക സംഘങ്ങൾ രൂപീകരിക്കും. എഡിജിപി ക്രൈംബ്രാഞ്ചിന് നേതൃത്വം നൽകും.സംസ്ഥാനത്ത് ഇതുവരെ 34 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ വഴിയായിരുന്നു അനന്തുവിന്‍റെ പണമിടപാടുകൾ. 34,000 പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് നിഗമനം. മുഖ്യമന്ത്രിയുടെ ഓഫീസും എംഎല്‍എമാരും ജനപ്രതിനിധികളും അടക്കം നിരവധി ഉന്നതരെല്ലാം സംശയനിഴലിലാണ്.
തിരുവനന്തപുരം ജില്ലയിൽ മാത്രം 960 സ്കൂട്ടറുകളാണ് നൽകാനുള്ളത്. ആനന്ദകുമാറിനെ വിശ്വസിച്ചാണ് നാഷണൽ എന്‍ജിഒ കോൺ ഫെഡറേഷനിൽ അംഗമായതെന്ന് വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റെ ശ്രീകുമാർ പറഞ്ഞു. സുകൃതം എന്ന ചാരിറ്റബിൾ സംഘടനയുടെ പ്രസിഡൻ്റായിരുന്നു ശ്രീകുമാർ. ജില്ലയിലെ സംഘടനകയെല്ലാം ക്ഷണിച്ചത് ആനന്ദ് കുമാറാണ്. സംസ്ഥാന യോഗത്തിൽ വെച്ചാണ് അനന്തു കൃഷ്ണനെ പരിചയപ്പെടുത്തുന്നത്. 32 സ്കൂട്ടറുകൾ ആദ്യം തന്നു. 125 ന് പണം അടച്ചു. അതില്‍ 59 തന്നു. 66 എണ്ണം വെങ്ങാനൂർ പഞ്ചായത്തിൽ മാത്രം കിട്ടാനുണ്ടെന്നും വിമൺ ഓൺ വിൽ എന്ന പദ്ധതി വഴിയാണ് തട്ടിപ്പ് നടത്തിയതെന്നും ശ്രീകുമാർ പറഞ്ഞു. ഓരോ ജില്ലയിലും ഇതേ മാതൃകയിലാണ് ഇയാൾ തട്ടിപ്പു നടത്തിയിട്ടുള്ളത് .

തട്ടിപ്പിൻറെ പാർക്ക് രാഷ്ട്രീയനേതാക്കൾ നൽകി അനന്തുകൃഷന്റെ മൊഴി

പാതിവില തട്ടിപ്പ് കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. എറണാകുളം ജില്ലയിലെ ഒരു എംഎൽ എ ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ രാഷ്ട്രീയ നേതാക്കൾക്ക് പണം കൈമാറിയെന്നാണ് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകിയത്. മൂവാറ്റുപുഴയിലെ യുവ കോൺഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നൽകിയെന്നും മൊഴിയുണ്ട്. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിന് നിർണ്ണായക മൊഴി നൽകിയത്.

You might also like

-