മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി.

മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീന്‍ ആണ് പിടിയിലായത്.

0

കാസർകോട് മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീന്‍ ആണ് പിടിയിലായത്.മംഗളൂരുവിൽനിന്നും കാസർകോട്ടേക്ക് കടത്തുകയായിരുന്ന പണമാണ്‌ പിടികൂടിയത്. മഞ്ചേശ്വരം തൂമിനാട് ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് സംഭവം. കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വാഹനം പിടികൂടിയത്.
.പരിശോധനയ്ക്കിടെ അമിത വേഗത്തിലെത്തിയ സ്വിഫ്റ്റ് കാര്‍ നിർത്താൻ ആവശ്യപ്പെട്ടു. ഡ്രൈവറുടെ പെരുമാറ്റത്തില്‍ കണ്ട സംശയത്തെ തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലിയില്‍ പണം കണ്ടെത്തിയത്..

ഡ്രൈവര്‍ ഷംസുദ്ദീനെ ചോദ്യം ചെയ്തപ്പോൾ പണം മഞ്ചേശ്വരം സ്വദേശിക്കാൻ കൈമാറാന്‍ കൊണ്ടുവന്നതാണെന്നു വ്യക്തമായി. പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം പ്രതിയെ രാത്രി മഞ്ചേശ്വരം പോലീസിന് കൈമാറി.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി രാജീവന്‍, സിവില്‍ ഓഫീസര്‍മാരായ സി.വി സതീശന്‍, ശ്രീജിഷ്, ഡ്രൈവര്‍ സത്യന്‍ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. .

You might also like

-