ഡാളസില്‍ കനത്ത ഐഎസ് മഴ

കനത്ത ഐസ് മഴ വിവിധ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ക്കും, പുറത്തുപാര്‍ക്ക് ചെയ്തു കിടന്നിരുന്ന വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ബേസ്‌ബോള്‍ വലിപ്പമുള്ള ഐസ് സൗത്ത് ഈസ്റ്റ് കോളിന്‍ കൗണ്ടി, മെക്കിനി ഫ്രിസ്‌ക്കൊ പ്ലാനൊ എന്നീ പ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചു

0

ഡാളസ് : ഞായറാഴ്ച(മാര്‍ച്ച് 24) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കനത്ത ഐസ് മഴ വിവിധ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ക്കും, പുറത്തുപാര്‍ക്ക് ചെയ്തു കിടന്നിരുന്ന വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ബേസ്‌ബോള്‍ വലിപ്പമുള്ള ഐസ് സൗത്ത് ഈസ്റ്റ് കോളിന്‍ കൗണ്ടി, മെക്കിനി ഫ്രിസ്‌ക്കൊ പ്ലാനൊ എന്നീ പ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചു. ഈ വര്‍ഷം ആദ്യമായാണ് ഇത്രയും ശക്തമായ ഐസ് മഴ ലഭിക്കുന്നത്.
എല്‍ഡറാഡൊ ഇന്റിപെന്‍ഡന്റ് ഇന്റര്‍ സെക്ഷനിലെ മുഴുവന്‍ പ്രദേശങ്ങളും ഐസ് കൊണ്ടു മൂടി കിടക്കുകയായിരുന്നു.

ഫല്‍വര്‍ മൗണ്ട്, ലൂയിസ് വില്ല പ്രദേശങ്ങളിലും ഐസ് മഴ ലഭിച്ചു.ഡാളസ്സിന്റെ റോക്ക് വാള്‍, ഡെന്റന്‍, ടെറന്റ് കൗണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഞായറാഴ്ച രാത്രിയില്‍ കനത്ത മഴയും, തണ്ടര്‍ സ്‌റ്റോമും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആദ്യം ചെറിയ മഴയായി ആരംഭിച്ചതിനുശേഷമാണ് വലിയ തോതില്‍ ഐസ് മഴ ആരംഭിച്ചത്. ഐസ് മഴക്കു പുറമെ കനത്ത കാറ്റും ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. ഐസ് മഴയെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ അധികൃതര്‍ വിലയിരുത്തിവരുന്നു

You might also like

-