മുംബെെ ഭീകരാക്രമണത്തിലെ സൂത്രധാരൻ ഹാഫിസ് സഈദ് അറസ്റ്റിൽ

പാകിസ്താൻ പഞ്ചാബിന്റെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റാണ് ജമാഅത്തുദ്ദഅവ തലവനെ പിടികൂടിയത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കന്നി അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് നടപടി.ലാഹോറില്‍ വെച്ചാണ് ഹാഫിസിനെ പിടികൂടിയത്.

0

ലാഹോർ :മുംബെെ ഭീകരാക്രമണത്തിലെ സൂത്രധാരനും കൊട് ഭീകരനുമായ ഹാഫിസ് സഈദ് അറസ്റ്റിൽ. പാകിസ്താൻ പഞ്ചാബിന്റെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റാണ് ജമാഅത്തുദ്ദഅവ തലവനെ പിടികൂടിയത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കന്നി അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് നടപടി.ലാഹോറില്‍ വെച്ചാണ് ഹാഫിസിനെ പിടികൂടിയത്. ഭീകരാക്രമണ കേസിൽ പെട്ട് മുൻപ് അറസ്റ്റ് ചെയ്തെങ്കിലും, മതിയായ തെളിവില്ലെന്ന് പറഞ്ഞ് ഹാഫിസിന് ജാമ്യം നൽകുകയായിരുന്നു.

ഇരുപത്തി രണ്ടോളം ഭീകരാക്രമണ കേസുകളാണ് ഹാഫിസിനെതിരെ പാകിസ്താനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹാഫിസിനെ പിടികൂടുന്നതിൽ ലോകരാജ്യങ്ങൾ പാകിസ്താന് മേൽ സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. ലഷ്കർ സ്ഥാപകനായ ഹാഫിസിനെ നേരത്തെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട് യു.എന്‍. പത്ത് മില്യൺ ഡോളറാണ് ഹാഫിസിനായി അമേരിക്ക വിലയിട്ടിരുന്നത്

You might also like

-