ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ അസം സര്‍ക്കാരിന് ഗുവാഹത്തി ഹൈക്കോടതിയുടെ അന്ത്യശാസനം
പൗരത്വ നിയമ ഭേദഗതിക്കെതിരായ വൻ പ്രക്ഷോപം നടന്നുവരുന്ന ആസ്സാമിൽ കേന്ദ്ര സർക്കാർ വിച്ഛേദിച്ച ഇന്റർനെറ്റ് സംഭിധാനം ഉടൻ പുനഃസ്ഥാപിക്കാൻ അസം ഹൈ കോടതി ഉത്തരവിട്ടു
ഗുവാഹത്തി : പൗരത്വ നിയമ ഭേദഗതിക്കെതിരായ വൻ പ്രക്ഷോപം നടന്നുവരുന്ന ആസ്സാമിൽ കേന്ദ്ര സർക്കാർ വിച്ഛേദിച്ച ഇന്റർനെറ്റ് സംഭിധാനം ഉടൻ പുനഃസ്ഥാപിക്കാൻ അസം ഹൈ കോടതി ഉത്തരവിട്ടു ഫോണ്‍-ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ച അസം സര്‍ക്കാറിനെതിരെ ഗുവാഹത്തി ഹൈക്കോടതിനിശിതമായി വിമർശിച്ചു . അടിയന്തിരമായി സംസ്ഥാനത്തെ ഫോണ്‍-ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു. തുടക്കം മുതല്‍ തന്നെ പൗരത്വ നിയമത്തിനെതിരെ അസമില്‍ നിന്നും വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വന്നത്.മാധ്യമപ്രവര്‍ത്തകന്‍ അജിത്ത് കുമാര്‍ ബുഹ്യാന്‍ അഭിഭാന്‍ ബോണോശ്രി ഗോഗ, രണ്‍ദീപ് ശര്‍മ്മ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയെതുടര്‍ന്നാണ് കോടതി നിര്‍ദ്ദേശം
കഴിഞ്ഞ ഒരാഴ്ച്ചയായി സംസ്ഥാനം നിരോധനാജ്ഞകളുടെ പിടിയിലാണ്. നൂറിലധികം പ്രതിഷേധക്കാരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ നേരത്തെ ടെലഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വോയിസ്, എസ്.എം.എസ് ഡാറ്റ എന്നീ സേവനങ്ങളാണ് റദ്ദ് ചെയ്തത്.