സി പി ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

ഇന്ത്യൻ പാർലമെന്റിൽ സംവാദങ്ങളിലും വിഷയാവതരണങ്ങളിലും എതിരാളികളുടെ പോലും ശ്രദ്ധയാകർഷിച്ച നേതാവായിരുന്നു ഗുരുദാസ് ദാസ് ഗുപ്ത

0

കൊൽക്കത്ത: മുതിർന്ന സി പി ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. 83 വയസ് ആയിരുന്നു. കൊൽക്കത്തയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.സിപിഐ ഡെപ്യൂട്ടി ജനറൽസെക്രട്ടറി, എഐടിയുസി ജനറൽസെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മൂന്നുതവണ രാജ്യസഭാംഗവും രണ്ട് തവണ ലോക്സഭാംഗവുമായിരുന്നു.
മൂന്നുവട്ടം രാജ്യസഭാംഗവും രണ്ടു തവണ ലോക്‌സഭാംഗവുമായിട്ടുണ്ട്. 2004ല്‍ പശ്ചിമബംഗാളിലെ പാംസ്കുരയില്‍നിന്നും 2009ല്‍ ഘട്ടാലില്‍നിന്നുമാണ് ലോക്‌സഭാംഗമായത്. സിപിഐ ദേശീയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം എഐടിയുസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ പാർലമെന്റിൽ സംവാദങ്ങളിലും വിഷയാവതരണങ്ങളിലും എതിരാളികളുടെ പോലും ശ്രദ്ധയാകർഷിച്ച നേതാവായിരുന്നു ഗുരുദാസ് ദാസ് ഗുപ്ത.പാര്‍ലമെന്റിലെ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു ഗുരുദാസ് ദാസ്ഗുപ്ത. കുപ്രസിദ്ധമായ ഓഹരി കുംഭകോണം, 2ജി സ്‌പെക്‌ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയിലെ അംഗമായിരുന്നു. ജയശ്രീ ദാസ്ഗുപ്തയാണ് ഭാര്യ.ഒരു മകളുണ്.

You might also like

-