ഫ്‌ളോറിഡ ബാങ്കില്‍ വെടിവയ്പ്പ് അഞ്ചുപേര്‍ കൊല്ലപ്പെട്ടു; പ്രതി പിടിയില്‍

0

സെബ്രിംഗ് (ഫ്‌ളോറിഡ): ഫ്‌ളോറിഡ റ്റാമ്പയില്‍ നിന്നും 70 മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന സെബ്രിങ് സിറ്റിയിലെ സണ്‍ട്രസ്റ്റ് ബാങ്കില്‍ അതിക്രമിച്ചു കടന്ന യുവാവ് അഞ്ചു പേരെ വെടിവച്ചു കൊലപ്പെടുത്തി. ജനുവരി 23 ബുധനാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം. സെഫാന്‍ സേവര്‍ എന്ന 21 വയസ്സുള്ള വെളത്ത വര്‍ഗ്ഗക്കാരനായ മുന്‍ കറക്ഷണല്‍ ഓഫിസറാണ് വെടിവച്ചതെന്ന് സെബ്രിങ് പൊലിസ് ചീഫ് കാള്‍! ഹോഗ്ലണ്ട് അറിയിച്ചു.

ഉച്ചയ്ക്ക് ബാങ്കില്‍ എത്തിയ യുവാവ് തന്നെയാണ് 911 വിളിച്ചു വിവരം പൊലീസിനെ അറിയിച്ചത്. സംഭവ സ്ഥലത്തു കുതിച്ചെത്തിയ പൊലീസ് ബാങ്കിനകത്തു പ്രതിരോധം തീര്‍ത്ത യുവാവുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയതിനുശേഷമാണ് പൊലീസിന് കീഴടങ്ങിയത്. വെടിവയ്ക്കുവാന്‍ യുവാവിനെ പ്രേരിപ്പിച്ചതെന്താണെന്നു പൊലീസ് അന്വേഷിക്കുന്നു. ബാങ്കിനകത്തു പ്രവേശിച്ച യുവാവ് അവിടെ ഉണ്ടായിരുന്നവരോട് താഴെ കിടക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയുമായിരുന്നു.

സംഭവത്തില്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. 2018 ഫെബ്രുവരിയിലാണ് ഫ്‌ളോറിഡ പാര്‍ക്ക് ലാന്റ് ഹൈസ്കൂളില്‍ കൗമാരക്കാരന്‍ 17 പേരെ വെടിവച്ചു കൊലപ്പെടുത്തിയത്.

You might also like

-