അമേരിക്കയിൽ ജയില്‍പുള്ളിയുടെ വെടിയേറ്റ് രണ്ട് പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു 

പോലീസ് ഓഫീസറുമായി മല്‍പ്പിടുത്തം നടത്തിയ പ്രതി ഒരു പോലീസ് ഓഫീസറുടെ തോക്ക് തട്ടിയെടുത്താണ് ഇരുവരേയും വെടിവച്ചത്

0

കന്‍സാസ് സിറ്റി: ജയിലില്‍ നിന്നും കോര്‍ട്ട് ഓഫീസിലേക്കു കൊണ്ടുപോയ ജയില്‍പുള്ളിയുടെ വെടിയേറ്റ് രണ്ട് ഡപ്യൂട്ടി ഷെരീഫുകള്‍ കൊല്ലപ്പെട്ടു. കന്‍സാസ് സിറ്റി കോര്‍ട്ട് ഓഫീസിനു പുറകിലാണ് ജൂണ്‍ 15-നു വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പോലീസ് ഓഫീസറുമായി മല്‍പ്പിടുത്തം നടത്തിയ പ്രതി ഒരു പോലീസ് ഓഫീസറുടെ തോക്ക് തട്ടിയെടുത്താണ് ഇരുവരേയും വെടിവച്ചത്. വെടിയേറ്റ രണ്ട് ഓഫീസര്‍മാരില്‍ പാട്രിക് റോറര്‍ (35) അധികം താമസിയാതെ മരിച്ചു. വെടിയേറ്റ തെരേസ കിങിനെ (44) ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ ഇവരും മരിച്ചു. ജൂണ്‍ 16-നു ശനിയാഴ്ച വയല്‍നോട്ട് കൗണ്ടി ഷെരീഫ് ഓഫീസ് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. വെടിവെച്ച ജയില്‍പുള്ളിയേയും വെടിയേറ്റ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഏഴു വര്‍ഷം സര്‍വീസുള്ള റോറയ്ക്കു രണ്ടു കുട്ടികളും, തെരേസയ്ക്കു മൂന്നു കുട്ടികളുമുണ്ട്. വെടിവെച്ച പ്രതിയെക്കുറിച്ചോ, സംഭവത്തിന്റെ വിശദാംശങ്ങളെക്കുറിച്ചോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഞായറാഴ്ച വൈകിട്ട് എട്ടിന് സിറ്റി ഹാളിനുമുന്നില്‍ കാന്‍ഡില്‍ വിജില്‍ ഉണ്ടായിരിക്കുമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.

You might also like

-