വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഫയലുകൾ ഹാജരാക്കണം ഹൈക്കോടതി

പോലീസിന്റെ വെടിയുണ്ടകളും തോക്കുകളും കാണാതായിയെന്ന റിപ്പോര്‍ട്ട് തള്ളി പോലീസിന് ക്ലീന്‍ ചീറ്റ് നല്‍കികൊണ്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്

0

കൊച്ചി: പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എല്ലാ ഫയലുകളും ഹാജരാകാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കാണാതായ ഉണ്ടകളുടെ കൃത്യമായ കണക്ക് ഇപ്പോള്‍ പറയാനാകില്ലെന്ന് കേസ് പരിഗണിക്കവെ സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ഫയലുകള്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

പോലീസിന്റെ വെടിയുണ്ടകളും തോക്കുകളും കാണാതായിയെന്ന റിപ്പോര്‍ട്ട് തള്ളി പോലീസിന് ക്ലീന്‍ ചീറ്റ് നല്‍കികൊണ്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തോക്കുകളും വെടിയുണ്ടകളും പോലീസില്‍ നിന്ന് കാണാതായിട്ടില്ല. കണക്കെടുപ്പിലെ പിഴവാണ് സിഎജി റിപ്പോട്ടിലെ പരാമര്‍ശത്തിന് കാരണം. സേനയില്‍ നിന്ന് തോക്കുകള്‍ കാണാതായിട്ടില്ല എന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ അതേപടി അംഗീകരിക്കുകയാണ് ആഭ്യന്തര സെക്രട്ടറിയും ചെയ്തിരിക്കുന്നത്.

You might also like

-