“ഉണ്ടയും തോക്കും ” ക്രൈംബ്രാഞ്ച് പരിശോധന ഇന്ന്

എസ്എപി ക്യാമ്പിലെ 25 ഇന്‍സാസ് റൈഫിളുകള്‍ കാണാനില്ലെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നിര്‍ദേപ്രകാരം വീണ്ടും തോക്കുകള്‍ പരിശോധിക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.

0

തിരുവനന്തപുരം :പൊലീസിന്റെ തോക്കുകലു വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് പരിശോധന ഇന്ന് . എസ്.എ.പി ക്യാമ്പിലെ ഇൻസാസ് റൈഫിളുകൾ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ചാകും പരിശോധന നടത്തുക. അന്വേഷണ സംഘത്തോടൊപ്പം ക്രൈംബ്രാഞ്ച് ‌മേധാവി ടോമിന്‍ തച്ചങ്കരിയും തോക്കുകൾ പരിശോധിക്കും.

രേഖകള്‍ പരിശോധിച്ച് വരികയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.പൊലീസ് വകുപ്പിലെ വീഴ്ചകൾ ചുണ്ടികാട്ടിയുള്ള സിഎജി റിപ്പോർട്ടിലാണ് തോക്കുകള്‍ കാണാതായ സംഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. എസ്എപി ക്യാമ്പിലെ 25 ഇന്‍സാസ് റൈഫിളുകള്‍ കാണാനില്ലെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നിര്‍ദേപ്രകാരം വീണ്ടും തോക്കുകള്‍ പരിശോധിക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. ക്യാമ്പിലെ 606 ഇന്‍സാസ് റൈഫിളുകള്‍ തിങ്കളാഴ്ച്ച ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

You might also like

-