തോക്കും വെടിയുണ്ടയും ഡി ജിപി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി.
സിഎജി റിപ്പോർട്ടിന്മേല്‍ ചട്ടപ്രകാരമുളള നടപടിക്രമങ്ങൾക്ക് ഗവർണ്ണർ ഡി ജി പി യോട് ആവശ്യപ്പെട്ടതായാണ് വിവരം .
തിരുവനന്തപുരം :സിഎജി റിപ്പോർട്ടിൽ പോലീസിനെതിരെ ഉന്നയിച്ച ക്രമക്കേടുകള്ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടായില്ലെന്നാണ് ഡിജിപി നൽകിയ വിശദീകരിച്ചു. പൊലീസിനെതിരെ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ സിഎജി
റിപ്പോർട്ടിൽ ഉയർന്ന ഗുരുതമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിജിപി ലോക്നാഥ് ബഹ്റ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നൽകിയത് . രാജ്ഭവനിൽ നേരിട്ടെത്തിയാണ് വിശദീകരണം നൽകിയത്. പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവും അദ്ദേഹത്തോടോപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു. നടപടിക്രമങ്ങളിൾ വീചയുണ്ടായിട്ടില്ലെന്ന് ഡിജിപി ഗവർണ്ണറെ ധരിപ്പിച്ചാതായാണ് വിവരം. ഇതു സംബന്ധിച്ച വിശദീകരണം പിഎസിക്കും സിഎജിക്കും ഉടൻ നൽകുമെന്നും ഡിജിപി അറിയിച്ചു.
സിഎജി റിപ്പോർട്ടിന്മേല്‍ ചട്ടപ്രകാരമുളള നടപടിക്രമങ്ങൾക്ക് ഗവർണ്ണർ ഡി ജി പി യോട് ആവശ്യപ്പെട്ടതായാണ് വിവരം . അതേ സമയം സി എ ജി റിപ്പോര്‍ട്ടിന്മേല്‍ നിയസമഭയില്‍ പ്രത്യേക ചര്‍ച്ച പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. പ്രത്യേക ചര്‍ച്ചക്കായി യുഡിഎഫ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കാനാണ് സാധ്യത. ലാവ്‍ലിന്‍, പാം ഓയില്‍ ഇടപാട് സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടുകള്‍ സഭ ചര്‍ച്ച ചെയ്ത കീഴ്വഴക്കമുണ്ട്. സംയുക്ത നിയമസഭാ സമിതി രൂപീകരിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കാനും യുഡിഎഫില്‍ ആലോചനയുണ്ട്. പ്രതിഷേധ പരിപാടികള്‍ക്കും യുഡിഎഫ് ഉടൻ രൂപം നൽകും. സര്‍ക്കാരിനെതിരെ കിട്ടിയ ശക്തമായ ആയുധം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം.അതേസമയം ക്രമക്കേടുകൾ രമേശ് ചെന്നിത്തല ആഭ്യന്തിര മന്ത്രിയായിരിക്കെയാണ് നടന്നതെന്നാണ് പ്രതിപക്ഷ ഐക്യം തകർത്തിട്ടുണ്ട്