കോഴിക്കോട് കുറ്റ്യാടി വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു

കോഴിക്കോട് ഇന്ദിരാനഗറില്‍ നിന്നുള്ള റഷീദ് (30) ആണ് മരിച്ചത്

0

കോഴിക്കോട് കുറ്റ്യാടി വിലങ്ങാട് പുള്ളിപ്പാറ വനത്തിനടുത്ത് യുവാവ് വെടിയേറ്റുമരിച്ചു. കോഴിക്കോട് ഇന്ദിരാനഗറില്‍ നിന്നുള്ള റഷീദ് (30) ആണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് സംഭവം ബൈക്കില്‍ പോകുമ്പോള്‍ അബദ്ധത്തില്‍ തോക്ക് പൊട്ടിയെന്ന് സംശയം. ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. മൃതദേഹം കുറ്റ്യാടി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

ഇന്നലെ രാത്രി പുള്ളിപ്പാറ വനപ്രദേശത്ത് നായാട്ടിന് പോയതാണ് റഷീദും സുഹൃത്തും. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റ് റഷീദ് മരിച്ചുവെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്ത് പൊലീസിനെ അറിയിച്ചത്. ഇതനുസരിച്ച് പൊലീസ് കാട്ടില്‍ പോയി മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു. നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റിരിക്കുന്നത്. ഈ തോക്കിന് ലൈസന്‍സില്ല. സുഹൃത്ത് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. റഷീദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

You might also like

-