സൗദിയിൽ മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.മരണ സംഖ്യ 44 ,കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണം 910 പിന്നിട്ടു
കുവൈത്തിൽ പുതുതായി 55 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 910 ആയി. 37 പേർ ഇന്ത്യക്കാർ, ആറു കുവൈത്ത് പൗരന്മാർ, കുവൈത്ത് രണ്ടു പാകിസ്ഥാനികൾ, ആറു ബംഗ്ലാദേശികൾ.
സൗദിയിൽ മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരണ സംഖ്യ 44 ആയി. ഇന്ന് മാത്രം 355 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോട രോഗബാധിതരുടെ എണ്ണം 3287 ആയി ഉയര്‍ന്നു. 35 പേര്‍ക്കാണ് ഇന്ന് രോഗമുക്തി സ്ഥിരീകരിച്ചത്. ഇതോട രോഗമുക്തി ആയവരുടെ എണ്ണം 666ല്‍ തുടരുകയാണ്. റിയാദില്‍ ഇന്ന് മാത്രം രോഗികളുടെ എണ്ണം 83 ആയതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 878 ആയി ഉയര്‍ന്നു. മദീനയില്‍ ഇന്ന് 89 പുതിയ കേസുകള്‍ ഉള്‍പ്പെടെ രോഗസംഖ്യ 420 ആയി. മക്കയില്‍ ഇന്ന് 78 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗസംഖ്യ 631 ആയി. ജിദ്ദയില്‍ 45 പുതിയ കേസുകളടക്കം രോഗസംഖ്യ 477 ആയി. തബൂക്കില്‍ 26 പുതിയ കേസുകളും ഖതീഫില്‍ പത്ത് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. റിയാദിലും മദീനയിലും മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ചികിത്സയിലുണ്ട്.
കുവൈത്തിൽ പുതുതായി 55 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 910 ആയി. 37 പേർ ഇന്ത്യക്കാർ, ആറു കുവൈത്ത് പൗരന്മാർ, കുവൈത്ത് രണ്ടു പാകിസ്ഥാനികൾ, ആറു ബംഗ്ലാദേശികൾ. ഒരു ഈജിപ്തുകാരൻ, ഒരു ഇറാനി ഒരു സിറിയൻ, ഒരു നേപ്പാൾ പൗരൻ ഇറാൻ എന്നിവർക്കാണ് വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്.ഇവരിൽ 51 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ ആണ് രോഗം പകർന്നത്. 4 പേർക്ക് ഏതുവഴിയാണ് വൈറസ് പകർന്നതെന്ന് വ്യക്തമല്ല.