മാസ് റിയാദ് യാത്രയയപ്പ് നൽകി
മാസ് റിയാദ് ട്രഷററും സംഘടനാ സ്ഥാപകരിലൊരാളുമായ മുഹമ്മദ് പൂഴിക്കുന്നത്തിന് മാസ് റിയാദ് ഭാരവാഹികൾ യാത്രയപ്പ് നൽകി.
റിയാദ്: ഇരുപത്തിയഞ്ച് വർഷക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാസ് റിയാദ് ട്രഷററും സംഘടനാ സ്ഥാപകരിലൊരാളുമായ മുഹമ്മദ് പൂഴിക്കുന്നത്തിന് മാസ് റിയാദ് ഭാരവാഹികൾ യാത്രയപ്പ് നൽകി. പ്രസിഡണ്ട് അശ്റഫ് മേച്ചീരി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ചെയർമാൻ മൂസക്കുട്ടി നെല്ലിക്കാപറമ്പ് മുഹമ്മദ് പി.കെ ക്കുള്ള മൊമന്റോ കൈമാറി.മൊയ്തു വലിയപറമ്പ് യാത്രാമംഗളപത്രവും സമ്മാനിച്ചു. കാസിം തോട്ടത്തിൽ,ഷബീർ മാളിയേക്കൽ,കുട്ട്യാലി പന്നിക്കോട്, മൻസൂർ എടക്കണ്ടി, മുനീർ കാരശ്ശേരി, അലി അക്ബർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ഷംസു കാരാട്ട് സ്വാഗതവും, മുഹമ്മദ് വി.സി. നന്ദിയും രേഖപ്പെടുത്തി