ശക്തമായ മഴ തുടരുന്ന ഗുജറാത്തിൽ 19 മരണം
ഡാമുകൾ 60 ശതമാനം വരെ വെള്ളം നിറഞ്ഞതായും, ദക്ഷിണഗുജറാത്തിൽ ശരാശരി വാർഷിക മഴയുടെ 98.31 ശതമാനം വരെ ലഭിച്ചതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ശക്തമായ മഴ തുടരുന്ന ഗുജറാത്തിൽ ഇതുവരെയായി 19 മരണം റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് സൗരാഷ്ട്ര, മധ്യ ഗുജറാത്ത് ഭാഗത്താണ് മഴ കൂടുതൽ നാശം വിതച്ചത്. മഴയിൽ മതിലിടിഞ്ഞും കെട്ടിടം തകർന്നും 16 പേരാണ് മരിച്ചത്.
മധ്യപ്രദേശിൽ നിന്നുള്ള കൺസ്ട്രക്ഷൻ ജോലിക്കാരും അവരുടെ കുടുംബവും ഉൾപ്പടെ എട്ട് പേരും, രണ്ട് കുട്ടികളുമാണ് മതിലിടിഞ്ഞ് മരിച്ചത്. ഗുജറാത്ത് ഖേദാ ജില്ലയിൽ കെട്ടിടം തകർന്ന് ഒരു വയസ്സുള്ള കുട്ടിയടക്കം നാല് പേരും മരിച്ചു. 5 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
ഡാമുകൾ 60 ശതമാനം വരെ വെള്ളം നിറഞ്ഞതായും, ദക്ഷിണഗുജറാത്തിൽ ശരാശരി വാർഷിക മഴയുടെ 98.31 ശതമാനം വരെ ലഭിച്ചതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ വരൾച്ചാ പ്രദേശങ്ങളില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. 6,000ത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.