വീണ വിജയൻറെ ജി എസ് ടി വിവരങ്ങൾ ? സ്വകാര്യതയെ മാനിച്ച് മറുപടി നല്‍കാൻ കഴിയില്ലെന്നാണ് ജിഎസ്ടി വകുപ്പ്

വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് മറുപടി നല്‍കാൻ കഴിയില്ലെന്നാണ് ജിഎസ്ടി വകുപ്പ് വിശദീകരണം നല്‍കിയത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി. സ്ഥാപനം നികുതി അടച്ചോ ഇല്ലയോ എന്ന ചോദ്യത്തിനും മറുപടിയും നൽകുന്നില്ല

0

തിരുവനന്തപുരം | വിരാവകാശനിയമ പ്രകാരം ലഭിച്ച അപേക്ഷയിൽ
ഉരുണ്ടുകളിച്ച് ജി എസ് ടി വകുപ്പ്പ് വീണ വിജയൻറെ കമ്പനിക്ക് ലഭിച്ച തുകയുടെ വിവരങ്ങൾ കൈമാറാൻ ജി എസ് ടി വിഭാഗം പറയുന്നത് . സിഎംആർഎല്ലിൽ നിന്നും കൈപ്പറ്റിയ തുകയുടെ നികുതി വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ആവശ്യം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് വിശദീകരണം.
വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് മറുപടി നല്‍കാൻ കഴിയില്ലെന്നാണ് ജിഎസ്ടി വകുപ്പ് വിശദീകരണം നല്‍കിയത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി. സ്ഥാപനം നികുതി അടച്ചോ ഇല്ലയോ എന്ന ചോദ്യത്തിനും മറുപടിയും നൽകുന്നില്ല. നികുതിപ്പണം സർക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും മറുപടിയില്ല.ഐജിഎസ്ടിയിൽ മാത്യു കുഴൽനാടന്‍റെ പരാതിയിലെ അന്വേഷണവും എങ്ങുമെത്തിയില്ല.ആഗസ്റ്റിലാണ് മാത്യു കുഴൽനാടന്‍ എംഎല്‍എ പരാതി നൽകിയത്. കഴിഞ്ഞ 21 നാണ് ധനമന്ത്രി നികുതി വകുപ്പിന് പരാതി കൈമാറിയത്.

അതേസമയം സിഎംആർഎൽ വിഷയത്തിൽ ഒരു വ്യക്തിയും കുടുംബവും നടത്തുന്ന കൊള്ളയ്ക്ക് സർക്കാരിന്റെ എല്ലാ വകുപ്പുകളും കൂട്ടുനിൽക്കുന്ന അവസ്ഥയാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നില്ല. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ വേട്ടയാടുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു .

You might also like

-