ജി എസ് ടി 33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു
26 ഉല്‍പ്പന്നങ്ങളുടെ നികുതി 18 ൽ നിന്ന് 12ഉം അഞ്ചും ശതമാനമായാണ് കുറയുന്നത്. ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി 28 ൽ നിന്ന് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്
ഡൽഹി : അംഗവൈകല്യമുള്ളവർക്കുള്ള വീൽ ചെയർ ഉൾപ്പെടെ 33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സാധാരണക്കാർക്ക് ആവശ്യമായ സാധനങ്ങളുടെ നികുതി കുറച്ചെന്ന് യോഗത്തിന് ശേഷം അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു .ഉപഭോക്തൃ സംസ്ഥാനങ്ങളിലെ നികുതി വരുമാനത്തിൽ വലിയ വർദ്ദനയെന്ന് ധനമന്ത്രി പറഞ്ഞു.
സിമന്‍റിന്‍റെയും മോട്ടോർ വാഹന ഉപകരണങ്ങളുടെ നികുതി കുറച്ചാൽ അത് വരുമാനത്തെ ബാധിക്കും. വീൽചെയർ ഉൾപ്പടെ ഭിന്നശേഷിയുള്ളവർക്ക് ആവശ്യമായ സാധനങ്ങളുടെ ജി എസ് ടി 28 ൽ നിന്ന് 5 ശതമാനമാക്കി കുറച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധനാവശ്യത്തിന് പോകുന്നവരുടെ വിമാന ടിക്കറ്റുകളുടെ ജി എസ് ടി 5 ശതമാനമാക്കി ബിസിനസ് ക്ളാസിലും ചാർടേഡ് വിമാനങ്ങളിലും ആണെങ്കിൽ 12 ശതമാനമായിരിക്കും നികുതി.
26 ഉല്‍പ്പന്നങ്ങളുടെ നികുതി 18 ൽ നിന്ന് 12ഉം അഞ്ചും ശതമാനമായാണ് കുറയുന്നത്. ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി 28 ൽ നിന്ന് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്കാണ് നികുതിയിളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം നിരക്ക് കുറയ്ക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.