ജിഎസ്എൽവി എഫ് 10 വിക്ഷേപണം പരാജയപ്പെട്ടു

രാജ്യത്തെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-03. ഏകദേശം 18 മിനിറ്റിനകം ജിഎസ്എൽവി ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിയ്‌ക്കുമെന്നാണ് കരുതിയത്.

0

ഡൽഹി: ജിഎസ്എൽവി എഫ് 10 വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലുണ്ടായ പാളിച്ചയാണ് പരാജയത്തിന് കാരണമെന്നാണ് റിപ്പോർട്ട്. രണ്ട് തവണ മാറ്റിവെച്ച ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടിരിക്കുന്നത്. ദൗത്യം പൂർത്തിയാക്കാനായിട്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു. പുലർച്ചെ 5.43 നാണ് ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03യുടെ വിക്ഷേപണം നടന്നത്.
രാജ്യത്തെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-03. ഏകദേശം 18 മിനിറ്റിനകം ജിഎസ്എൽവി ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിയ്‌ക്കുമെന്നാണ് കരുതിയത്. എന്നാൽ ആദ്യ അഞ്ച് മിനിറ്റിൽ തന്നെ പരാജയവിവരം പുറത്തുവരുകയായിരുന്നു. 2268 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. റോക്കറ്റിന് 51.70 മീറ്റർ നീളവും 416 ടൺ ഭാരവുമുണ്ട്..എന്താണ് ഉപഗ്രഹത്തിന് സംഭവച്ചത് എന്നതിനെ പറ്റി ഐഎസ്ആർഒയുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം വന്നിട്ടില്ല. സംഭവിച്ചതിനെക്കുറിച്ച് ഐഎസ്ആർഒ വിശദമായി പരിശോധിച്ചു വരികയാണ്. രാജ്യാതിർത്തികൾ ഉൾപ്പെടെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ നീക്കം.

You might also like

-