ഗ്രുപ്പ് യോഗം വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ കെപിസിസി മിന്നല്‍ പരിശോധന നടത്തി

തനിക്ക് എതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ കുല്‍സിത പ്രവര്‍ത്തനം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ചിലര്‍ പിന്നില്‍ നിന്ന് വലിക്കുകയാണ്. ടി.യു.രാധാകൃഷ്ണന്‍ ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വന്നതാണ്

0

തിരുവനന്തപുരം |പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയിൽ രഹസ്യഗ്രൂപ്പ് യോഗം ചേരുന്നത് പരിശോധിക്കാൻ ആളെ അയച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സതീശന്റെ നടപടിയിൽ അതൃപ്തനായ സുധാകരൻ വിവരം ഹൈക്കമാൻഡിനെ അറിയിക്കും. ഗ്രൂപ്പ് യോഗമല്ല വെറുതേ ഒന്ന് ഇരുന്നതാണെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ. അതേസമയം, പലരും കാണാൻ വരുമെന്നും അതെല്ലാം ഗ്രൂപ്പ് യോഗമല്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഗ്രൂപ്പ് യോഗം നടത്തുന്നുവെന്ന വിവരം സ്ഥിരീകരിക്കാൻ കൺടോൺമെന്റ് ഹൗസിലേക്ക് കെപിസിസി അധ്യക്ഷൻ ദൂതന്മാരെ അയയ്ക്കുന്ന ചരിത്രത്തിൽ ഇതുവരെയില്ലാത്ത നടപടികൾക്കാണ് സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ രാത്രി പത്തു മണിയോടെ സുധാകരന്റെ നിർദേശപ്രകാരം കെപിസിസി സംഘടനാ ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണനും സുധാകരന്റെ സെക്രട്ടറി വിപിൻ മോഹനനുമാണ് കൺടോൺമെന്റ് ഹൗസിലെത്തിയത്. ഈ സമയത്ത് പാലോട് രവി, വി.എസ് ശിവകുമാർ, കെ.പി.ശ്രീകുമാർ, കെ.എസ്.ശബരിനാഥൻ, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ തുടങ്ങിയ നേതാക്കൾ ഇവിടെയുണ്ടായിരുന്നു.

സുധാകരന്റെ ദൂതരെ കണ്ട നേതാക്കൾ പലവഴിക്ക് പിരിഞ്ഞു പോയെന്നാണ് വിവരം. എ, ഐ ഗ്രൂപ്പുകൾ പലയിടത്തും ഗ്രൂപ്പ് യോഗം ചേരുന്നുണ്ടെങ്കിലും പുന:സംഘടന അവസാന ഘട്ടത്തിലും സംഘടനാ തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങാനിരിക്കെയും സതീശന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രൂപ്പ് യോഗത്തെ അതീവ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. ഗ്രൂപ്പിന് അതീതനായി നിൽക്കേണ്ട സതീശൻ, പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും സുധാകരൻ അനുകൂലികൾ ആരോപിക്കുന്നു. വിഷയം ഹൈക്കമാൻഡിന്റെ മുന്നിൽ പരാതിയായി ഉയർത്താനാണ് സുധാകരന്റെ നീക്കം. അതേസമയം, ഗ്രൂപ്പ് യോഗം ചേർന്നെന്ന ആരോപണം സതീശനും ദൂതരെ അയച്ചെന്ന വിവരം സുധാകരനും നിഷേധിച്ചു. ചെന്നിത്തലയും സുധാകരനും വീണ്ടും അടുത്തതോടെ ഐ ഗ്രൂപ്പിലുണ്ടായിരിക്കുന്ന ചലനങ്ങൾ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ പതിയ സമവാക്യങ്ങൾക്ക് രൂപം നൽകുകയാണ്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ കെപിസിസി മിന്നല്‍ പരിശോധന നടത്തിയെന്ന വാര്‍ത്തകളെ തള്ളി വി.ഡി.സതീശന്‍. തനിക്ക് എതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ കുല്‍സിത പ്രവര്‍ത്തനം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ചിലര്‍ പിന്നില്‍ നിന്ന് വലിക്കുകയാണ്. ടി.യു.രാധാകൃഷ്ണന്‍ ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വന്നതാണ്. ഒരു പണിയുമില്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. തനിക്ക് വേറെ ഒരുപാട് പണിയുണ്ട്. നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. പ്രതിപക്ഷ പ്രവര്‍ത്തനത്തിന് ഒരു തെറ്റും പറയാനില്ല. ടീം വര്‍ക്കാണ് നടക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി

You might also like

-