തിരുവനന്തപുരത്ത് ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടില്‍ എ ഗ്രൂപ്പ് രഹസ്യയോഗം
എന്നാല്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് എം.എം. ഹസനും കെ. ബാബുവും പ്രതികരിച്ചു.
തിരുവനന്തപുരം :തെരെഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസ്സിൽ ഗ്രൂപ് പോര് വീണ്ടും മറനീക്കി പുലർത്തു വന്നു തിരുവനന്തപുരത്ത് ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്ന് എ ഗ്രൂപ്പ്. ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാന്‍, കെ.ബാബു, എം.എം. ഹസന്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിപക്ഷനേതാവായി ചെന്നിത്തലക്ക് പകരം സ് ഗ്രൂപ്പിന് നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഗണിക്കുന്നത് മായി ബന്ധപ്പെട്ട ചർച്ചകളാണ് നടന്നതായാണ് വിവരം. കെപി സി സി അധ്യക്ഷസ്ഥാനത്തേക്ക് എ ഗ്രൂപ്പിൽ നിന്നു പ്രമുഖരെ ചുമതലപ്പെടുത്തുന്നടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായാണ് വിവരം . എന്നാല്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് എം.എം. ഹസനും കെ. ബാബുവും പ്രതികരിച്ചു.
അതേസമയം, കോണ്‍ഗ്രസില്‍ തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് കെ. സുധാകരന്‍. ആലോചിച്ച് ബുദ്ധിപൂര്‍വം തീരുമാനമെടുക്കണം. ഹൈക്കമാന്‍ഡിന്‍റെ തീരുമാനം എല്ലാവരും ഉള്‍കൊള്ളമെന്നും സുധാകരന്‍ പറഞ്ഞു.നേമത്തെ വെല്ലുവിളിയേറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ മറ്റാരും തയ്യാറായില്ലെന്ന് കെ.മുരളീധരന്‍. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യു.ഡി.എഫാണ്. ബി.െജ.പിയുടെ വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്കാണ് ദുഃഖമെന്നും മുരളീധരന്‍ ആരോപിച്ചു.