ഗ്രീൻ ചാനൽ വൈദ്യുതി കണക്ഷൻ വേഗത്തിൽ;
കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റിലെ ഗ്രീൻ ചാനൽ ഫോർ എച്ച്.ടി/ ഇ.എച്ച്.ടി കൺസ്യൂമേഴ്‌സ് എന്ന ഏകജാലക സംവിധാനം വഴി പുതിയ കണക്ഷന് അപേക്ഷ സമർപ്പിക്കാം. ഫീൽഡ് വെരിഫിക്കേഷനും തുടർപ്രവർത്തനങ്ങളുടെ പുരോഗതിയും അപേക്ഷകന് തത്സമയം എസ്.എം.എസ് ആയി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓൺലൈനായും അപേക്ഷകന് നിരീക്ഷിക്കാം
തിരുവനന്തപുരം :വെദ്യുതിമേഖല കൂടുതൽ കാര്യക്ഷമത കൈവരികച്ചതായി മന്ത്രി എം.എം. മണിപറഞ്ഞു കാലതാമസം കൂടാതെ എച്ച്.ടി/ഇച്ച്ടി ഉപഭോക്താക്കൾക്ക് പുതിയ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിന് സംസ്ഥാന വൈദ്യുതി ബോർഡ് ഗ്രീൻ ചാനൽ സംവിധാനം ആരംഭിച്ചു. സംവിധാനത്തിന്റെ ഉദ്ഘാടനം വൈദ്യുതിമന്ത്രി എം.എം.മണി നിർവഹിച്ചു. ഉപഭോക്തൃ സംഘടനകളെയും വൻകിട ഉപഭോക്താക്കളെയും പങ്കെടുപ്പിച്ചു വൈദ്യുതിഭവനിൽ നടത്തിയ കസ്റ്റമർ കോൺക്ലേവിലായിരുന്നു ഉദ്ഘാടനം. ഘട്ടംഘട്ടമായി ഈ സംവിധാനം എല്ലാവിഭാഗം ഉപഭോക്താക്കൾക്കും ലഭ്യമാകുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റിലെ ഗ്രീൻ ചാനൽ ഫോർ എച്ച്.ടി/ ഇ.എച്ച്.ടി കൺസ്യൂമേഴ്‌സ് എന്ന ഏകജാലക സംവിധാനം വഴി പുതിയ കണക്ഷന് അപേക്ഷ സമർപ്പിക്കാം. ഫീൽഡ് വെരിഫിക്കേഷനും തുടർപ്രവർത്തനങ്ങളുടെ പുരോഗതിയും അപേക്ഷകന് തത്സമയം എസ്.എം.എസ് ആയി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓൺലൈനായും അപേക്ഷകന് നിരീക്ഷിക്കാം
. ഗ്രീൻ ചാനൽ വഴി ലഭിക്കുന്ന അപേക്ഷകൾക്ക് സേവനം സമയബന്ധിതമായി ലഭിക്കുന്നു എന്നുറപ്പാക്കാൻ ബോർഡ് ഉന്നതോദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വൈദ്യുതി മേഖല കൂടുതൽ കാര്യക്ഷമത കൈവരിച്ചതായി മന്ത്രി പറഞ്ഞു. വൈദ്യുതി മേഖല മെച്ചപ്പെടുത്തുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചുവരികയാണ്. ഉത്പാദനം വർധിപ്പിക്കുന്നതിനാണ് ഇനി ശ്രദ്ധ കൊടുക്കുക. ഇതിനായി 1003 മെഗാവാട്ടിന്റെ സൗരോർജ വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം വെക്കുന്നത്. രണ്ടാമതൊരു പവർഹൗസ് കൂടി ഇടുക്കിയിൽ സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനം നടന്നുകൊണ്ടിരിക്കുകയാണ്. അതുംകൂടി അനുകൂലമായാൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ നമുക്കു കഴിയും. വൈദ്യുതതടസ്സം ആഗോളനിലവാരത്തിലേക്കു കുറച്ചുകൊണ്ടുവരുന്നതിനായി പ്രസരണമേഖലയിൽ 10000 കോടി രൂപ മുതൽ മുടക്കി ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയും വിതരണമേഖലയിൽ 4000 കോടി രൂപ ചെലവിൽ ദ്യുതി 2021 പദ്ധതിയും നടപ്പാക്കിവരുന്നു. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി 11 കോടി എൽഇഡി ബൾബുകളും ട്യൂബുകളും വിതരണം ചെയ്യുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതി ലക്ഷ്യമിടുന്നു. വൈദ്യുതിമേഖലയിലെ അപകടങ്ങൾ ഒഴിവാക്കുന്ന ഇ-സേഫ് പദ്ധതിയാണ് മറ്റൊന്ന്. കസ്റ്റമർ കോൺക്ലേവിൽ മുപ്പതോളം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തതായും മന്ത്രി പറഞ്ഞു.